മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം 'നെട്രിക്കണ്‍' ട്രെയിലര്‍ പുറത്ത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നത്. വിഗ്നേഷ് ശിവന്റെ നിര്‍മാണത്തില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.
അന്ധയുടെ വേഷത്തില്‍ നയന്‍താര എത്തുന്ന ത്രില്ലര്‍ ചിത്രമാണ് നെട്രിക്കണ്‍. 2011ല്‍ റിലീസായ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് നെട്രിക്കണ്‍. നയന്‍താരയുടെ 65-ാമത് ചിത്രമായ നെട്രിക്കണ്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുക. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്നേശ് ശിവനാണ് 'നെട്രികണ്‍' നിര്‍മിച്ചത്. സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പ്രശസ്ത മാധ്യമ പ്രവര്ത്തകന് ദിനേശ് അകുല ട്വീറ്റ്ചെയ്തിരുന്നു.