നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകന് ഗോകുലിനെ കുറിച്ച് നടന് സുബീഷ് സുധി അഭിമുഖത്തില്‍ പങ്കുവെച്ച കാര്യങ്ങള്‍ ചര്‍ച്ചയാവുന്നു. ഷൂട്ടിങ്ങിനിടെ സെറ്റില്‍ വെച്ച് സുബീഷും പിഷാരടിയും ഗോകുലും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്ബോള്‍ നടന്ന സംഭവമാണ് താരം പങ്കുവെച്ചത്. മൂവരും കഴിച്ച പാത്രം ഗോകുല്‍ കഴുകി വെച്ചത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് ബിഹൈന്റ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സുബീഷ് പറഞ്ഞത്.
'സെറ്റില്‍ ഗോകുലും ഞാനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. റൂമിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. അങ്ങനെ ഞാന്‍ പ്ലേറ്റ് വെച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞ് നോക്കുമ്ബോള്‍ ഗോകുല്‍ ഞങ്ങളുടെ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നതാണ് കണ്ടത്. അപ്പോ എന്താ ചങ്ങായി ഈ ചെയ്തേ എന്ന് ഞാന്‍ ചോദിച്ചു. അവന് അങ്ങനെയാ ശീലിച്ചതെന്നാണ് അവന് അപ്പോള്‍ പറഞ്ഞത്. ശരിക്കും ഞെട്ടിപ്പോയി.'
നിലവില്‍ സുരേഷ് ഗോപിക്കൊപ്പം ജോഷിയുടെ പാപ്പനില്‍ ഗോകുല്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം തൂടിയാണിത്.
സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പന്'.