Image

ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക

Published on 28 July, 2021
ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക
നടന്‍ മുകേഷുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നര്‍ത്തകി മേതില്‍ ദേവിക. ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്നും തനിക്ക് പരാതികളുണ്ടെങ്കിലും അത് തന്റെ പരാതിയില്‍ പെടില്ലെന്നും ദേവിക പറഞ്ഞു.

തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. വ്യക്തിഹത്യ ചെയ്യാനോ സാമ്ബത്തിക നേട്ടത്തിനോ അല്ല ഈ തീരുമാനം. ഒരുമിച്ചു പോകാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. മേതില്‍ ദേവിക പറഞ്ഞു.

അതേസമയം വിവാഹമോചന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എം.മുകേഷ് എംഎല്‍എ അറിയിച്ചു.

വിവാഹമോചനത്തിന് നോട്ടിസ് നല്‍കിയെന്നു മേതില്‍ ദേവിക സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുകേഷിന്റെ പ്രതികരണം. വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വ്യക്തിപരമാണ്, പുറത്തുപറയേണ്ടതില്ലെന്നും എന്നാല്‍, മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ദേവിക പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക