FILM NEWS

തരംഗമായി 'ചെക്കന്‍'സിനിമയിലെ മലര്‍ക്കൊടിപ്പാട്ട്‌

Published

onസിനിമയില്‍ വന്ന മാപ്പിളപാട്ടുകള്‍ എന്നും പ്രേക്ഷകര്‍ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ..

ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി ഈ പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങി..വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ചു ഷാഫി എപ്പിക്കാട്‌ സംവിധാനം ചെയ്യുന്ന 'ചെക്കന്‍' എന്ന സിനിമയിലെ ഗാനമാണ്‌ പഴയകാലത്തെ പെട്ടിപാട്ടുകളില്‍ കേട്ടു മറന്ന 'മലര്‍ കൊടിയേ ഞാന്‍ എന്നും പുഴയരികില്‍ പോയെന്നും..' എന്ന്‌ തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്‌ക്കാരമായി പുറത്തിറങ്ങിയത്‌.

പ്രശസ്‌ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്‌ത ഗാനം മില്ലേനിയം ഓഡിയോസാണ്‌ പ്രേക്ഷകരില്‍ എത്തിച്ചത്‌.

വ്യത്യസ്‌ത പ്രമേയം കൊണ്ട്‌ ഇതിനിടെ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട ചെക്കന്‍ സിനിമയിലെ രണ്ടാമത്തെ ഗാനമാണ്‌ ഇത്‌. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട്‌ പാട്ടായിരുന്നു. ലക്ഷങ്ങളാണ്‌ യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്‌..

ഒ.വി അബ്ദുള്ളയുടെ വരികള്‍ക്ക്‌ പുതിയ ശബ്ദം നല്‍കി സിനിമയില്‍ ആലപിച്ചിരിക്കുന്നത്‌ നിരവധി നാടന്‍ പാട്ടുകളിലൂടെ തന്റെ വ്യത്യസ്‌ത ശബ്ദമാധുര്യം കൊണ്ട്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മണികണ്‌ഠന്‍ പെരുമ്പടപ്പാണ്‌. ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയത്‌ സിബു സുകുമാരന്‍..

അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തില്‍ നായകന്‍ ചെക്കനായി വേഷമിടുന്നത്‌ നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്‌ണു പുരുഷനാണ്‌. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു.. നഞ്ചിയമ്മ, വിനോദ്‌ കോവൂര്‍, അബു സലിം, തസ്‌നി ഖാന്‍, അലി അരങ്ങാടത്ത്‌ തുടങ്ങിയ താരങ്ങള്‍ക്കു പുറമേ ഒട്ടേറെ നാടക, ടിക്‌ ടോക്‌ താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ കഥാപാത്ര ങ്ങളായി വരുന്നുണ്ട്‌..

പൂര്‍ണ്ണമായും വയനാട്ടില്‍ വെച്ചു ചിത്രീകരിച്ച സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാനാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തിയേറ്റര്‍ റിലീസിന്‌ സാധ്യമായില്ലെങ്കില്‍ ഓ ടി ടി പ്‌ളാറ്റ്‌ ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ്‌ തീരുമാനം..

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിക്കുന്ന 'ചെക്കന്‍' കഥയും, തിരക്കഥയു മൊരുക്കി സംവിധാനം ചെയ്യുന്നത്‌ ഒട്ടേറെ മ്യൂസിക്‌ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട്‌ ആണ്‌.

ഛായാഗ്രഹണം : സുരേഷ്‌ റെഡ്‌ വണ്‍ നിര്‍വഹിക്കുന്നു. കലാ സംവിധാനം: ഉണ്ണി നിറം, ചമയം : ഹസ്സന്‍ വണ്ടൂര്‍, എഡിറ്റ്‌ : ജര്‍ഷാജ്‌, വസ്‌ത്രാലങ്കാരം: സുരേഷ്‌ കോട്ടാല, പ്രൊജക്‌റ്റ്‌ ഡിസൈന്‍:അസിം കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഷൗക്കത്ത്‌ വണ്ടൂര്‍, പ്രൊ.മാനേജര്‍ : റിയാസ്‌ വയനാട്‌, സ്റ്റില്‍സ്‌ : അപ്പു, പശ്ചാത്തല സംഗീതം :സിബു സുകുമാരന്‍, സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി,ഗതാഗതം:ഷബാദ്‌ സബാട്ടി, പി.ആര്‍.ഒ: അജയ്‌ തുണ്ടത്തില്‍, ഡിസൈന്‍:മനു ഡാവിഞ്ചി.


അജയ്‌ തുണ്ടത്തില്‍


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌

ബിഗ് ബോസ് വിജയിയുമായി മേഘ്നാ രാജിന്റെ രണ്ടാം വിവാഹമെന്ന് പ്രചാരണം, പൊട്ടിത്തെറിച്ച്‌ പ്രധാം

ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു

'ഉറുമ്ബുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്

രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു

'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍

'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി

'പുഴു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? പൊട്ടിത്തെറിച്ച് രമേശ് വലിയശാലയുടെ മകള്‍

ഷാറൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം

'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്

'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്

'ആലീസ് ഇന്‍ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയില്‍ റിലീസ് ചെയ്തു

ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായെന്ന് സന്തോഷ് പണ്ഡിറ്റ്

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

View More