Image

ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

Published on 26 July, 2021
ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി
ദുല്‍ഖര്‍ സല്‍മാന്റെ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ആണ് ‘സല്യൂട്ട്’. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പൂര്‍ത്തിയായി. അവസാന ചിത്രീകരണം രാമോജി ഫിലിം സിറ്റിയില്‍ ആയിരുന്നു.

വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദുല്‍ഖര്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക