Image

ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ പിറന്നാള്‍ സമ്മാനം, വീഡിയോ ഇഷ്ടമായെന്ന് സൂര്യ

Published on 26 July, 2021
ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ പിറന്നാള്‍ സമ്മാനം, വീഡിയോ ഇഷ്ടമായെന്ന് സൂര്യ
സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ട്രിബ്യൂട് ആയി  ചെങ്കല്‍ ചൂളയിലെ മിടുക്കന്മാർ  തയ്യാറാക്കിയഡാന്‍സ് വീഡിയോ  ഒടുവില്‍ സൂര്യയുടെ അടുത്തും എത്തി. ഇപ്പോളിതാ വീഡിയോ തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് സൂര്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി മാറിയ  വീഡിയോ സൂര്യ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോ ഇഷ്‌ടമായി എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ആരാധകരുടെ സ്‌നേഹത്തിന് മറുപടി നല്‍കിയത്.കോടികള്‍ മുടക്കി, വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ചിത്രീകരിച്ച രംഗങ്ങളാണ് കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഷൂട്ട് ചെയ്‌ത്‌ ഏവരെയും അല്‍ഭുതപ്പെടുത്തുന്നത്. നേരത്തേ 'അയന്‍' സിനിമയിലെ തന്നെ ആക്ഷന്‍ രംഗങ്ങളുടെ സ്‌പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്‌തിരുന്നു. അതിനും വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക