തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്പ്പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്. ദേവിക കുടുംബ കോടതിയെ സമീപിച്ചുവെന്നാണ് വാര്‍ത്ത. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മുകേഷ് മേതില്‍ ദേവികയുമായി അടുത്തതും വിവാഹം ചെയ്തതും.
2013ലായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ മാത്രം പിന്നിടുന്ന ഈ ദാമ്ബത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുന്നുവെന്നാണ് വിവരം.
ദേവികയും മുകേഷും കുറച്ച് കാലമായി അകന്നാണ് കഴിയുന്നതത്രെ. ഇനിയും ഒത്തുപോകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ദേവിക കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുകേഷിന്റെയും ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ദേവിക താമസിക്കുന്നത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് ദേവികയുടെ തീരുമാനം. മുകേഷ് ലളിതകലാ അകാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി അടുത്തത്. വൈകാതെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.