Image

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

Published on 26 July, 2021
വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)
ഹിമാലയ യാത്ര ഓരോ ഭാരതീയന്റെയും സ്വപ്നമാണ്.ഹിമാലയ യാത്രയെ കുറിച്ച്
അറിവുകൾ കുറിക്കുകയാണ് .ഡൽഹിയിൽ പുലർച്ചെ എത്തുന്ന തരത്തിൽ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണം.
ട്രെയിനിൽ ആണെങ്കിൽ ഹരിദ്വാർ വരെ എത്തുന്ന ടിക്കറ്റ് എടുക്കാവുന്നതാണ്.
കൊച്ചുവേളി ഡറാഡൂൺ എക്സ്പ്രസ് 48 മണിക്കൂർ എടുക്കുന്ന അതിവേഗ
ട്രെയിൻ ആണ്. അതിൽ പാൻട്രി ഇല്ല.

ഡൽഹിയിൽ പ്രഭാത കൃത്യങ്ങൾ വിമാനത്താവളത്തിൽ തന്നെ നടത്തി പുറത്തേക്കിറങ്ങിയാൽ മതി. ഏയർപോർട്ടിനു മുന്നിലെ ബസ് സ്റ്റോപ്പിൽ റസ്റ്റാറന്റ് ഉണ്ട് പ്രാതൽ കഴിയുമ്പോഴേക്ക് ആൾ എണ്ണം അനുസരിച്ച് വാഹനം ഏർപ്പാടാക്കി ഹരിദ്വാർ ഉച്ചയോടെ എത്താം. ഹരിദ്വാറിൽ അയ്യപ്പ ക്ഷേത്രത്തിലോ പുറത്തോ മുറി ബുക്കു ചെയ്തുവെച്ചിട്ടുണ്ടാകണം. അവിടെ തങ്ങി നാലുമണി യോടെ ഗംഗാ തീരത്തേക്കു പോകുക . അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് നടക്കാനു ള്ള ദൂരമേ ഉള്ളു. ബിർലാ
ഘാട്ട്അടുത്താണ്. വേണ്ടവർക്ക് ഗംഗാ സ്നാനം നട ത്താം. സന്ധ്യാസമയത്തെ ആരതി ഹർ കി പൗരിയിലെ ഗംഗാ ദേവി ക്ഷേത്രത്തി നടുത്ത് പോയി കാണാം. അത്യാവശ്യം കമ്പിളി വസ്ത്രങ്ങൾ മുതലായവ ഹരി ദ്വാറിൽ നിന്നു വാങ്ങിക്കേണ്ടവർക്ക് അതിനും സൗകര്യമുണ്ട്.
തിരിച്ച് റൂമിലെത്തിയാൽ അയ്യപ്പക്ഷേത്രത്തിലാണെങ്കിൽ മുൻകൂട്ടി ഏൽപ്പിക്കുന്നവർക്ക് ഭക്ഷണം തയ്യാറാക്കി തരാറുണ്ട്. കാലത്ത് നേരത്തെ ( 5 മണി ) പുറ പ്പെടുക. യമുനോത്രി, ഗംഗോത്രി,കേദാർ നാഥ്, ബദരീനാഥ് എന്ന നിലക്കാണ് ചാർധാം യാത്രനടത്താറുള്ളത്. രീതി അതാ ണ്.
    
ഹരിദ്വാർ ഋഷികേശ് 24 കിലോമീറ്റർ ദൂരമാണ് .യമുനോത്രി യാത്രയിൽ ഇതിന്റെ ഏകദേശം നടുക്ക് ഉള്ള റായ് വാല യിൽ നിന്ന് വഴി ഇടത്തേക്കു തിരിഞ്ഞ് 52 കി മി ദൂരെയുള്ള ഡറാഡൂണിൽ എ
ത്തുന്നു. അവിടെ നിന്ന് മസൂറി കെംബ്ടി ( മനോഹരമായ വെള്ളച്ചാട്ടം ഉണ്ട് ) വഴി ബാർകോഡ് എത്തുന്നു. സ്യാൻചട്ടി,റാണാ ചട്ടി വഴി ജാൻകി ചട്ടിയിൽ വാഹന യാ ത്ര സമാപിക്കുന്നു. അന്ന് ജാൻകി ചട്ടി യിൽ താമസിക്കുന്നു.
     
അവിടെ നിന്ന് 7കി. മീ. നടന്നോ, കു തിരപ്പുറത്തോ,ഡോലിയിലോ,കുട്ടയിലോ യമുനോത്രി എത്താം. ഇടക്ക് ഒരു ഭൈ രവ ക്ഷേത്രമുണ്ട്.യമുനോത്രിയിലെ തപ്ത കുണ്ഡ് എന്ന ചൂടു നീരുറവ നിറ യുന്ന കുളത്തിൽ കുളിച്ച് യമുനാ ദേവിദർശനം നടത്താം. സൂര്യ കുണ്ഡ് എന്ന ചൂടു നീരുറവ ക്ഷേത്രത്തിന് അകത്താ ണ്. അതിൽ അരി കിഴി കെട്ടി ഇട്ടാൽ പത്തു മിനിറ്റിൽ അത് നിവേദ്യ ചോറായി
മാറും. അതാണ് ക്ഷേത്രത്തിൽ നിവേദിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് യമുനയിലേക്ക് ഇറങ്ങാൻ സാധിക്കും.
    
ഉച്ച ഭക്ഷണം അവിടെയുള്ള കടകളി ൽ കഴിക്കാവുന്നതാണ്. തിരിച്ച് സന്ധ്യക്കു മുമ്പായി ജാൻകി ചട്ടിയിൽ എത്തി വിശ്രമം. ജാൻകി ചട്ടിയിൽ നിന്ന് ഒരു പാലം കടന്ന് യമുനാ നദിക്ക് അക്കരെ
ഒരുകിലോമീറ്റർ ദൂരെയാണ് ഖർസാലി എന്ന പുരാതന ഗ്രാമം അവിടെ പഞ്ചപാണ്ഡവ ർ പ്രതിഷ്ഠിച്ച ശനൈശ്ചര ക്ഷേത്രമുണ്ട്.കല്ലും മരവും മാത്രം ഉപയോഗിച്ച നാലു നിലകളിലുള്ള ഈ
ക്ഷേത്രം അതിപുരാതനവും ശിൽപ്പ വിദ്യയിലെ ഒരു നാഴികക്കല്ലുമാണ്. കൂടാതെ ദേവദാരു നിർമ്മി തമായ രണ്ടു നിലകളിലുള്ള മഹാദേവക്ഷേത്രവും മറ്റൊരു ശിവക്ഷേത്രവും ഇവിടെ ഉണ്ട്. കൂടാതെ ഒരു യമുനാ
ദേവിക്ഷേത്രവും ഖർസാലിയിൽ കാണാം.
    
പഞ്ചപാണ്ഡവർ നിർമ്മിച്ച ക്ഷേത്ര ത്തിലാണ് ശീത കാലത്ത് യമുനാ ദേവിപൂജകൾ കൈ കൊള്ളുന്നത്. അതിനാ യി ദീപാവലിക്കുശേഷം സഹോദരനായ ശനിദേവൻ യമുനോത്രിയിൽ എത്തി ദേ
വിയെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങ് ഉണ്ട്. തിരിച്ച് ഏപ്രിൽ അവസാനത്തോടെ
യമുനോത്രിയിൽ കൊണ്ടു ചെന്നാക്കു ന്നതും ഉത്സവമാണ്. ഖർസാലിയിലെ മരത്തിൽ
നിർമ്മിച്ച രണ്ടു നില വീടുകൾ ഒരത്ഭുതമാണ്. വഴിവക്കിലാണ് മരത്തിലുണ്ടാക്കിയ പത്താ
യങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇതുകൂടാതെ രാജ്മ പയർ, മറ്റു ശീത കാല വിളകൾ,
ആപ്പിൾ എന്നിവയുടെ കൃഷി ഇവിടെ കാ ണാം. ഒരു പൗരാണിക ഹിമാലയൻ ഗ്രാ മം അതിന്റെ തനിമയോടെ കാണാനാകും.
 
പിറ്റേന്ന് ബാർകോട്ടു വരെ വന്ന് അവിടെ നിന്നു മറ്റൊരുവഴിയിലൂടെ ധരാസു എത്തി അവിടെ നിന്ന് ഉത്തരകാശിയിൽ എത്താം. മെഹർഗാവ് എന്ന സ്ഥലം ബാ ർകോട്ടിൽ നിന്നും 25 കിലോമീറ്ററിലധി കം ദൂരെയാണ് . ഇപ്പോൾ തുരങ്കം വന്നതു കൊണ്ട് ഇത് കുറെക്കൂടി അടുത്താ യിട്ടുണ്ട്.
ഇവിടെയാണ്പ്രകടേശ്വർപഞ്ചാനൻ മഹാദേവക്ഷേത്രം. ഒരു ഗുഹക്കക ത്ത്ഇറങ്ങിചെന്ന് ദർശനം നടത്തേണ്ടതാണ്. ഉത്തരകാശി മഹാദേവക്ഷേത്രം പട്ടണ മദ്ധ്യത്തിൽ തന്നെയാണ്. അതി പുരാതനമായ ഇവിടെ വിശേഷപ്പെട്ട ഒരു തൃശൂലം ഉണ്ട്. ഒരു ഹനുമാൻ മന്ദിറും ഇതോടു ചേർന്ന് കാണാനാകും.നിരവധി ആശ്രമങ്ങൾ ഉള്ള ഇടമാണ് ഉത്തരകാശി, ചിന്മയാനന്ദ സ്വാമിയുടെ ഗുരുനാഥനായ സാക്ഷാൽ തപോവന സ്വാമികളുടെ ആശ്രമം ഇവിടെ ഉണ്ട്. പൂർവ്വാശ്രമത്തിൽ പാലക്കാട്ടെ കൊടുവാ യൂരാണ് സ്വാമിയുടെ സ്വദേശം. ഹിമഗിരിവിഹാരം എന്ന അതിപ്രസിദ്ധമായ കൃതി ഇദ്ദേത്തിന്റേതാണ്. ഉത്തരകാശിയിൽ താമസിച്ച് പിറ്റേന്ന്
 തിരാവിലെഗംഗോത്രിയിലേക്ക് പോകാവുന്നതാണ്.
 
ഗംഗോത്രിയിലേക്കു പോകുന്ന വഴിക്കാണ് പ്രസിദ്ധമായ ഗംഗാനാനി ഉഷ്ണ ജലനീരുറവ ഉള്ളത്. പരാശര മഹർഷിയുടെ ആശ്രമം ഇവിടെയാണ്. അവിടെ ചൂടുറവയിൽ കുളിച്ച് പരാശര ക്ഷേത്ര ദർശനം നടത്തി ഗംഗോത്രിയിലേക്കു പോകാം. ഗംഗാനാനികഴിഞ്ഞാൽ കുറച്ചു പോയാൽ സുഖി ടോപ്പ് ഒരു മലയുടെ മുകളിൽ എത്തും. ആപ്പിൾകൃഷിയിടങ്ങ ൾ ആണ് ഇവിടെ നിന്നങ്ങോട്ട് കാണാനുള്ളത്. ആഗസ്റ്റ് സെപ്തമ്പർമാസങ്ങളി ലാണ് വിളവെടുപ്പ് .

ജാല, ഹർസിൽ എന്നീ സ്ഥലങ്ങൾ അതിസുന്ദരമായ പ്രദേശങ്ങളാണ് ഹർസിൽപട്ടാളക്യാമ്പുകൾ ഉള്ള ഇടമാണ് തുടർന്ന് ഭൈറോൺഘാടി കഴിഞ്ഞാൽഗംഗോത്രിയായി. ഗംഗോത്രി മുമ്പാണ് പാണ്ഡവ ഗുഹ.ഗംഗോത്രി ക്ഷേത്ര ദർ ശനം നടത്തി താഴെനദിയിലേക്കിറങ്ങു ന്ന സ്ഥലത്താണ് ഭരിരഥ ശില. ഭഗീരഥൻ തപസ്സു ചെയ്ത് ഗംഗയെപ്രത്യക്ഷപ്പെടു ത്തിയ സ്ഥലമാണ് ഭഗീരഥ ശില . ഇവിടെ നിന്ന് മുക്കാൽകിലോമീറ്റർ പോയാൽഗംഗാനദി പാറക്കെട്ടിൽ കൂടിതാഴേക്ക് ചാടുന്ന സൂര്യ കുണ്ഡ് എന്ന വിശേഷപ്പെട്ട സ്ഥലമുണ്ട്.
 
പതിനെട്ടു കിലോമീറ്റർ കാൽ നടയാ ത്രയാണ് ഗോമുഖിലേക്ക്.അതിന്പ്രത്യേക അനുമതി ആവശ്യമാണ്. തപോവന ത്തിലേക്ക് അവിടെ നിന്നു നന്ദനവനവും കഴിഞ്ഞ് നടന്നു പോകണം. യമുനോത്രിയിലെ ജാൻകി ചട്ടിയിൽ നിന്ന് ഉദ്ദേശം243 കി.മീ. ദൂരമുണ്ട് ഗംഗോത്രിയിലേക്ക്.
ഗംഗോത്രിയിൽ നിന്ന് തിരിച്ച് ഉത്തര കാശിയിൽ എത്തി താമസിക്കാവുന്നതാണ്.ഉത്തരകാശിയിൽ നിന്ന് ന്യൂ തെഹരിവഴി തിൽവാരയിൽ എത്തിച്ചേരാം. തെ ഹരിഡാമിനു മുകളിൽ കൂടിയാണ് റോഡ് . രുദ്രപ്രയാഗിനടുത്തുള്ള സ്ഥലമാണ് തിൽവാര.ഇവിടെ നിന്ന് അഗസ്ത്യ മുനി ,കുണ്ഡ്,ഗുപ്തകാശി, വഴിയാണ് സോൻ പ്രയാഗിൽ എത്തുക. കേദാറിന്റെ ബേസ്ക്യാമ്പാണ് സോൻ പ്രയാഗ്. ഉത്തരകാശി യിൽ നിന്നഇരുനൂറ്റി ഇരുപതോളം കി.മീ ദൂരെയാണ് സോൻ പ്രയാഗ്.ഗുപ്തകാശി യിലാണ് പ്രസിദ്ധമായ വിശ്വനാഥ സ്വാമിക്ഷേത്രം. തന്നെ തിരഞ്ഞു വന്ന പാണ്ഡവരിൽ
നിന്ന് ഭഗവാൻ ഒളിച്ച സ്ഥലമത്രെ ഗുപ്തകാശി.

(തുടരും)
വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക