EMALAYALEE SPECIAL

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

Published

on

വോട്ടവകാശം  അടിച്ചമർത്താനുള്ള  നിയമ നിർമ്മാണ നീക്കം   ഇന്ന്  പല സ്റ്റേറ്റുകളിലും നടക്കുന്നു. പൗരന് വോട്ട് ചെയ്യുവാനുള്ള അവകാശം ഭരണഘടന നൽകുന്നു. എന്നാൽ ഇ അവകാശത്തെ അടിച്ചമർത്താനുള്ള നിയമങ്ങൾ  വോട്ട് ചെയ്യാൻ  ബുദ്ധിമുട്ടുണ്ടാക്കുന്നു. അങ്ങനെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറക്കുക എന്നതാണ് റിപ്പപ്ലിക്കൻ പാർട്ടിയുടെ ലഷ്യം.

വെള്ളക്കാർ അല്ലാത്തവർ വോട്ട് ചെയ്യുന്നത് തടയുക എന്ന പ്രവണത പുതിയതല്ല. പ്രതേകിച്ചും കറുത്തവർ വോട്ട് ചെയ്യുന്നത് തടയുക എന്നതുതന്നെയായിരുന്നു എക്കാലത്തും  റിപ്പപ്ലിക്കൻ തന്ത്രം. കാരണം ഭൂരിഭാഗം  കറുത്തവരും റിപ്പപ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുകയില്ല.  2008 ൽ ഒബാമയുടെ വൻ വിജയം റിപ്പപ്ലിക്കൻ പാർട്ടിയിലെ വർണ്ണ വർഗീയ വെറിയരെ ഭ്രാന്ത് പിടിപ്പിച്ചു. റിപ്പപ്ലിക്കൻ പാർട്ടി അവരെക്കൊണ്ടു ആവുന്നതൊക്കെ ചെയ്തു എങ്കിലും  അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു വീണ്ടും ഒബാമ 2012ലും 2020യിൽ  ബൈഡനും തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളക്കാർ അല്ലാത്തവരെ വോട്ട് ചെയ്യിക്കാതിരിക്കുക എന്ന റിപ്പപ്ലിക്കൻപരിപാടി  സീനിയർ സിറ്റിസൺസ്, വിദ്യാർത്ഥികൾ, ഭിന്ന ശേഷിക്കാർ അംഗ ബലഹീനത ഉള്ളവർ എന്നിവരെയെയാണ് കൂടുതൽ ബാധിക്കുന്നത്. നിർബന്ധിത വോട്ടർ  ഐഡി, വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്യൽ, മണ്ഡലങ്ങളുടെ അതിർത്തി മാറ്റൽ എന്നിങ്ങനെ പല മാർഗങ്ങളാണ്  റിപ്പപ്ലിക്ക്നസ്സ് ചെയ്യുന്നത്. മറ്റു പല കാര്യങ്ങൾക്കും ഐഡി വേണം, പിന്നെ വോട്ട് ചെയ്യുവാൻ ഐഡി കാണിക്കാൻ എന്താ
ബുദ്ധിമുട്ട് എന്ന്  വിവരം അറിയാതെ ചിലർ പ്രതികരിക്കുന്നത് കാണാം. ചില സ്റ്റേറ്റുകളിൽ ഐഡി ലഭിക്കാൻ  അത്ര എളുപ്പമല്ല. ഡ്രൈവർ ലൈസൻസ്, സ്വന്തം വീട് എന്നിവ ഇല്ലാത്തവർക്ക്  ഐഡി ലഭിക്കാൻ പല  ബുദ്ധിമുട്ടുകളും കീഴടക്കണം. അവർക്ക് വോട്ട് ചെയ്യുവാനുള്ള അവസരം ഇല്ലാതാക്കുക എന്നതാണ്റിപ്പപ്ലിക്കൻ  തന്ത്രം.

വോട്ടവകാശത്തെ നിയന്ത്രിക്കുവാൻ റിപ്പപ്ലിക്കൻസ് ആവുന്നതൊക്കെ ചെയ്യുമ്പോൾ അതിനെ എതിർക്കുവാൻ  അമേരിക്കൻ സിവിൽ ലിബേർട്ടിസ്  യൂണിയൻ -എൽ സി യൂ- ശ്രമിക്കുന്നു. ജനാധിപത്യം എന്താണെന്നു ബോദ്ധ്യം ഉള്ളവരും,ജനാധിപത്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരും റിപ്പപ്ലിക്കൻ കുതന്ത്രങ്ങളെ എതിർക്കണം. അമേരിക്കയെ ഒരു ഒലിഗാർക്കി-ക്യാപ്പിറ്റലിസ്റ് -ഫാസിസം ആക്കി മാറ്റുവാനാണ് റിപ്പപ്ലിക്കൻസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒലിഗാർക്കി:-   (ഒലിഗാർഖിയ എന്ന ഗ്രീക്ക് വാക്കിൽനിന്നും ഉത്ഭവം.) കുറെപ്രഭുക്കൻമ്മാർ അവരുടെ  കുലീനത, പ്രശസ്തി, സമ്പത്ത്, വിദ്യാഭ്യാസം, കോർപ്പറേറ്റ്, മത, രാഷ്ട്രീയ, സൈനിക നിയന്ത്രണം എന്നിങ്ങനെയുള്ള ഒന്നോഒന്നിലധികമോ  സ്വഭാവങ്ങളുടെയോ മനോഭാവങ്ങളുടെയോ അടിസ്ഥാനത്തിൽ കൂട്ടംകൂടി രാഷ്ട്രീയ ഭരണം നടത്തുന്ന അവസ്ഥ .

ചരിത്രത്തിലുടനീളം, പ്രഭുവർഗ്ഗങ്ങൾ പലപ്പോഴും സ്വേച്ഛാധിപത്യപരമാണ്. മറ്റുള്ളവരെ  അനുസരിപ്പിക്കുന്നതിലൂടെയാണ് അവരുടെ നിലനിൽപ്പ് . അനുസരിക്കാൻ വിസമ്മതിക്കുന്നവരെ  അടിച്ചമർത്തി അവർ ഭരണം നടത്തുന്നു.പ്ലൂട്ടോക്രസി എന്നും ഇതിനെ വിളിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻറ്റെതുടക്കം മുതൽ, എല്ലാ വലിയ സംഘടനകളെയുംപോലെ ജനാധിപത്യ രാജ്യങ്ങളും പ്രഭുവർഗ്ഗങ്ങളുടെ പ്ലൂട്ടോക്രസിയായി   മാറുന്ന  പ്രവണത കാണാം.

ഭൂരിഭാഗത്തിൻറ്റെ   തീരുമാനം ശരിയാവണം എന്നില്ല; ഡെമോക്രസി കുറവുകൾഇല്ലാത്ത ഭരണ സമ്പ്രദായം അല്ല എങ്കിലും നിലവിലുള്ള ഭരണ  സമ്പ്രദായങ്ങളിൽ; ജനാധിപത്യമാണ് മെച്ചം. ലോകരാഷ്ട്രങ്ങളിൽ പലയിടത്തും ഇന്ന് ജനാധിപത്യംഅപകട മേഖലകളിലാണ്. അതിനാൽ ജനാധിപത്യത്തെ കാത്തു സൂക്ഷിക്കേണ്ട കടമ എല്ലാ മനുഷർക്കും ഉള്ളതാണ്. എല്ലാ  വ്യക്തികൾക്കും  ഒരേ മാനദണ്ഡത്തിൽ ജീവിക്കാൻഅവസരമുള്ള അവസ്ഥ; ജനധിപത്യത്തിൽ മാത്രമേ ലഭിക്കു.

ഈ  സത്യം മനസ്സിലാക്കുമ്പോൾ  കൂടുതൽ പൗരൻമാർ  തിരഞ്ഞെടുപ്പിൽപങ്കുകൊള്ളും. അമേരിക്കയുടെ ചരിത്രത്തിൽ വോട്ടുകളുടെ എണ്ണം കൂടുമ്പോൾ റിപ്പപ്ലിക്കൻസ് പരാജയപ്പെടുന്നു. അതിനാൽ കൂടുതൽ ആൾക്കാരെ വോട്ട്ചെയ്യിക്കാതിരിക്കുക എന്നതാണ് റിപ്പപ്ലിക്കൻ പാർട്ടി തുടരെ ചെയ്യുന്നത്.
എപ്പോളൊക്കെ കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തുന്നുവോ അപ്പോളൊക്കെവോട്ടവകാശത്തെ അടിച്ചമർത്താൻ റിപ്പപ്ലിക്കൻസ്‌ തന്ത്രങ്ങൾആവിഷ്‌കരിക്കും.

2008 ലെ  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൊത്തം വോട്ടർമാരിൽ 25 ശതമാനംവെള്ളക്കാർ അല്ലാത്തവർ ആയിരുന്നു. മാത്രമല്ല ഇലക്ഷൻ ദിവസംവരെ കാത്തിരിക്കാതെ ഏകദേശം 24 ശതമാനം വോട്ടർമാർ ഏർലി വോട്ട് ചെയ്തു. അതിൽഏറിയ ശതമാനവും കറുത്ത വോട്ടർമാർ ആയിരുന്നു.  റിസൾട്ട് റിപ്പപ്ലിക്കൻസിനെ ഞെട്ടിച്ചു. ആഫ്രിക്കൻ വംശജനായ ഒബാമ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഉടൻതന്നെഏർലി വോട്ടിങ്ങിൻറ്റെ ദിവസങ്ങൾ കുറക്കുവാനും ഞായർ ദിവസത്തെ വോട്ടിങ്
ഇല്ലാതാക്കാനും  നോർത്ത് കരോലിന, ഒഹായോ, വിസ്‌കോൺസിൻ, ഫ്ലോറിഡ എന്നീസ്റ്റേറ്റുകൾ തീരുമാനിച്ചു. കറുത്തവർ കൂടുതലും ഏർലി വോട്ടിങ് ചെയ്യുന്നത്ഞായറാഴ്ച്ചയാണ്.

2012ലും, 2020യിലും വീണ്ടും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥികൾ ഒബാമയും,ബൈഡനും ജയിച്ചു. 2020 പ്രസിഡണ്ട് ഇലക്ഷനിൽ 20 മില്യനിൽ  കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തി അമേരിക്കൻ  റിക്കോഡ്‌ തകർത്തു, 159 മില്യൺ വോട്ടർമാർവോട്ട് രേഖപ്പെടുത്തി. കൂടുതൽ വോട്ട് രേഖപ്പെടുത്തിയ 10 ൽ 7 സ്റ്റേറ്റുകളിൽ, കൂടുതൽ വോട്ടർമാർ തപാൽവോട്ടുകൾ ചെയ്തു. ഇതിൽ 2016ൽവോട്ട് ചെയ്ത കറുമ്പരേക്കാൾ  ഇരട്ടി ശതമാനം കറുത്തവർ 2020 യിൽ  വോട്ട് രേഖപ്പെടുത്തി. ഈ  പ്രവണത റിപ്പപ്ലിക്കൻസിനെ വല്ലാതെ അലട്ടുന്നു. കാരണംകൂടുതൽ വോട്ട് രേഖപ്പെടുത്തുമ്പോൾ കൂടുതൽ ഡമോക്രാറ്റുകൾ ജയിക്കുന്നു.

മുൻപതിവുപോലെ വോട്ടർമ്മാരെ പിന്തിരിപ്പിക്കാനും കൂടുതൽപേരെ  വോട്ട്ചെയ്യിപ്പിക്കാതിരിക്കാനും പല സ്റ്റേറ്റുകളും നടപടികൾ നടത്തുന്നു. തപാൽവോട്ടുകൾ നിയന്ത്രിക്കാനുള്ള നിയമ നിർമ്മാണം ടെക്‌സാസ്, അരിസോണ,അയോവ, ഫ്ലോറിഡ, ജോർജിയ എന്നീ സ്റ്റേറ്റുകൾ നടപ്പാക്കി. തപാൽവോട്ടുകൾ ചെയ്യുന്നവർ കള്ള വോട്ടുകൾ ചെയ്യുന്നു എന്ന കുപ്രചരണം റിപ്പപ്ലിക്കൻസ്സ്ഥിരം നടത്തുന്നു. തപാൽ വോട്ടുകൾ ചെയ്യുന്നവർക്ക്‌ ഐഡി വേണം എന്ന്മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളു എന്ന വൻ നുണയും റിപ്പപ്ലിക്കൻസ്പ്രചരിപ്പിക്കുന്നു. പുതിയതായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ വളരെ സങ്കീർണ്ണമാണ്.

ഇലക്ഷൻ ദിവസം റെജിസ്റ്റർ ചെയ്തു വോട്ട് രേഖപെടുത്തുന്നത് പലസ്റ്റേറ്റുകളും നിർത്തലാക്കുന്നു, എന്നാൽ 21 ൽ അധികം സ്റ്റേറ്റുകൾ അതിനെ നിലനിർത്തുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങൾ ഓരോ സ്റ്റേറ്റുകളിലുംവെത്യസ്ഥമാണ്. തിരഞ്ഞെടുപ്പ് നിയമങ്ങൾ നാഷണൽ ലെവലിൽ എല്ലാസ്റ്റേറ്റുകളിലും ഒന്നുതന്നെയായിരിക്കണം.

 ജെറിമാൻഡറിങ് :- ഇലക്ഷൻ റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ റിപ്പപ്ലിക്കൻപാർട്ടി അവരുടെ സ്ഥാനാർഥികൾ  സുരക്ഷിതമായി ജയിക്കാൻ തക്കവണ്ണം നിയോജക മണ്ഡലത്തിൻറ്റെ അതിർത്തികളിൽ വരുത്തുന്ന മാറ്റമാണ് ജെറിമാൻഡറിങ്.സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഇ പാർട്ടി തോൽക്കുമ്പോൾ അവർ നിയോജക മണ്ഡലങ്ങളിൽ അതിർത്തിമാറ്റി പ്രാദേശിക ഇലക്ഷനിൽ ജയിക്കാൻവേണ്ടവണ്ണം വോട്ടർമാർതാമസിക്കുന്ന അതിർത്തികളിൽ മാറ്റം വരുത്തുന്നു, തൻ നിമിത്തം അവർ പ്രാദേശിക ഭരണം പിടിച്ചെടുക്കുന്നു, അനന്തരഫലമായി സ്റ്റേറ്റ് വയിഡ്ഇല്കഷനിൽ അവർക്കു ജയിക്കാൻ സാധിക്കുന്നു. റിപ്പപ്ലിക്കൻസ് ഭരിക്കുന്ന പല സ്റ്റേറ്റുകളിലും 'റി ഡിസ്‌ട്രിസ്റ്റിങ്‌' എന്ന ഇ   പ്രവണതകുപ്രസിദ്ധമാണ്. തൻനിമിത്തം അടുത്ത അനേകം തിരഞ്ഞെടുപ്പുകളിൽറിപ്പപ്ലിക്കൻ സ്ഥാനാർത്ഥികൾ മാത്രം തുടരെ ജയിക്കും. ഡെമോക്രസിക്ക്തുരങ്കം വെക്കുന്ന ഇ പ്രവണത ഉടൻ അവസാനിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തിൻറ്റെ  മൊത്തം ജനങ്ങളുടെ അനുപാതത്തിൽ ആയിരിക്കണം ഇലക്ഷൻഫലങ്ങളും. നാഷണൽ ലെവലിൽ പലപ്പോഴും ന്യൂനപക്ഷമാണ് ഇപ്പോൾ  അധികാരത്തിൽ വരുന്നത്. കറുത്തവർ, ഹിസ്പാനിക്കുകൾ, ഏഷ്യൻ വംശജർ എന്നിവരുടെ എണ്ണംകൂടുന്നു. ഏതാണ്ട് 2045ൽ ഇവർ ആയിരിക്കും മജോറിറ്റി, അതാണ് വെള്ളക്കാർ ഭൂരിപക്ഷമുള്ള റിപ്പപ്ലിക്കൻസിൻറ്റെ ഭയം. അവർ ന്യൂന പക്ഷമായാൽ അവരുടെവംശനാശം ഉണ്ടാകും എന്നവർ അണികളെ ഭയപ്പെടുത്തുന്നു. 2020 തിരഞ്ഞെടുപ്പിൽ
റിപ്പപ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിനേക്കാൾ  7 മില്യൻ വോട്ടുകൾ കൂടുതൽനേടിയാണ് ബൈഡൺ ജയിച്ചത്. ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ സ്ഥാനം ഒഴിയാതെ മിലിട്ടറി കൂപ്പിലൂടെ ഭരണത്തിൽ തുടരുവാൻ ട്രമ്പ് പ്ലാൻ ചെയ്തു എങ്കിലുംപരാജയപ്പെട്ടു, അനേകം കേസ്സുകൾ റിസൾട്ടിനെതിരെ  ഫയൽ ചെയ്തു എങ്കിലും എല്ലാം പുറംതള്ളപ്പെട്ടു, റിസൾട്ടുകളെ ചലഞ്ചു ചെയ്തു വോട്ടെണ്ണൽ പല തവണനടത്തി. എന്നിട്ടും താൻ തോറ്റിട്ടില്ല എന്ന കുപ്രചരണവുമായി ട്രംപ് വീണ്ടും അധികാരം പിടിച്ചെടുക്കും എന്ന ഭീഷണി നടത്തുന്നു. ഇവയെല്ലാംതന്നെഫാസിസ്റ്റ് പ്രവണതയാണ്.

രാജ്യത്തെ പൗരൻമാരും നിയമ നിർമ്മാതാക്കളും കോടതിയും ജനാധിപത്യത്തിന്ഭീഷണിയായ ഇത്തരം ഫാസിസ്റ്റ് നീക്കങ്ങളെ ഇല്ലായ്മ്മ ചെയ്യണം. കുപ്രചരണങ്ങളിലൂടെ വോട്ടർമാരുടെ ശ്രദ്ധതിരിച്ചു  ഇല്കഷൻ റിസൾട്ടുകൾസത്യമല്ല എന്ന് പ്രചരിപ്പിക്കുമ്പോൾ വോട്ടർമാർക്ക്   ഡെമോക്രസിയിലുള്ള
വിശ്വാസം നഷ്ടപ്പെടുന്നു.അതുതന്നെയാണ് ഫാസിസ്റ്റുകൾ പ്ലാൻ ചെയ്യുന്നത്,അതുതന്നെയാണ് റിപ്പപ്ലിക്കൻസ് ചെയ്യുന്നതും. ഇന്നു നിലവിലുള്ള തിരഞ്ഞെടുപ്പ് വ്യവസ്ഥയിൽ; ഓരോ സ്റ്റേറ്റിനും 2 സെനറ്റർമാർ ഉണ്ട്.സ്റ്റേറ്റിൽ താമസിക്കുന്ന വോട്ടർമാരുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്സ്
അംഗങ്ങളും ഇലക്റ്ററൽ വോട്ടും ഉണ്ട്. രാജ്യത്തെ 70  ശതമാനം ജനങ്ങൾ 15സ്റ്റേറ്റുകളിൽ വസിക്കുന്നു. എന്നാൽ 30 % ന്യൂനപക്ഷം മാത്രം താമസിക്കുന്ന 35 സ്റ്റേറ്റുകൾക്കു രാജ്യത്തെ ഭരിക്കുവാൻ സാധിക്കും. ഇലക്റ്ററൽ വോട്ടുകൾഇല്ലാതാക്കി നാഷണൽ മജോറിറ്റി വോട്ടിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കണംപ്രസിഡൻറ്റിനെ തിരഞ്ഞെടുക്കുന്നത്.  അതുപോലെ ഓരോ സ്റ്റേറ്റുകളിലുമുള്ള
വോട്ടറൻമ്മാരുടെ അനുപാതത്തിൽ  സെനറ്റർമാരുടെ എണ്ണത്തിനും  ഏറ്റകുറവ്ഉണ്ടാകണം. അങ്ങനെയല്ലാത്ത ഇന്നത്തെ അവസ്ഥ നിമിത്തം ന്യൂനപക്ഷ വോട്ടർമാർആണ് പ്രസിഡൻറ്റിനെ തിരഞ്ഞെടുക്കുന്നത്.

18 വയസ്സുമുതൽ  എല്ലാവർക്കും തടസങ്ങൾ ഇല്ലാതെ വോട്ട് ചെയ്യുവാനുള്ളഅവസരം ഉണ്ടാകണം. പാർട്ടിയുടെ അജണ്ടകൾക്കുപരിയായി രാജ്യനൻമ്മയെ ലക്ഷ്യമാക്കി എല്ലാ പൗരൻമാരും പ്രവർത്തിക്കണം. ജനാധിപത്യത്തെനിലനിർത്തുന്നത് രാജ്യത്തെ പൗരൻമ്മാർ ഉത്തരവാദിത്യ പരമായി വോട്ട് ചെയ്യുമ്പോളാണ്. എല്ലാ പൗരൻമാരും വോട്ട് ചെയ്യണം. ജനാധിപത്യത്തെകാത്തുസൂക്ഷിക്കേണ്ട കടമ പൗരൻമ്മാരുടെതാണ്, ജഡ്ജസ്സിൻറ്റെയോ ലോയർമാരുടെയോ
ഉത്തരവാദിത്തം അല്ല അത്, അവരെ അ ഉത്തരവാദിത്തം ഏൽപ്പിക്കുന്നതുംഅപകടകരമാണ്.

 വെള്ളക്കാരല്ലാത്തവർ വോട്ട് ചെയ്യുന്നത് എത്രമാത്രം തടയാമോ അതിൻറ്റെമാക്സിമം നടപ്പാക്കുകയെന്നതായിരുന്നു 2020യിൽ റിപ്പപ്ലിക്കൻ പ്ലാൻ. എന്നാൽ 2020യിൽ അവർ വിജയിച്ചില്ലെങ്കിലും ഇനിയും അവർ ഇ പരിപാടി തുടരും.2020യിൽ തോറ്റപ്പോൾ വിജയം അവരിലിനിന്നും തട്ടിയെടുത്തെന്ന   നുണ ഇന്നും സജീവമായി അവർ പ്രചരിപ്പിക്കുന്നു. 30-40 % റിപ്പപ്ലിക്കൻസ് ഇ നുണ, സത്യമെന്നു ഇന്നും കരുതുന്നു. കറുത്തവർ കൂടുതൽ വോട്ട് ചെയ്യ്തസ്ഥലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് തടയുകയും അവരുടെ വോട്ടുകൾ അസാധുവാക്കുകയും ചെയ്യുവാൻ റിപ്പപ്ലിക്കൻസ് പല തന്ത്രങ്ങളും  പയറ്റി. അത്കോടതിവിധികളിലൂടെ പരാജയപ്പെട്ടപ്പോൾ ഒരു കു വിലൂടെ ഭരണം പിടിച്ചടക്കുക എന്ന ഹീനതയാണ് അവർ ജനുവരി 6 നു നടത്തിയ ഭീകരാക്രമണം. ജനാധിപത്യനിയമപ്രകാരം  നടത്തിയ തിരഞ്ഞെടുപ്പുഫലത്തെ അസാധുവാക്കാൻ  147
റിപ്പപ്ലിക്കൻസ് വോട്ട് ചെയ്തു. അവർ തിരഞ്ഞെടുക്കപ്പെട്ട അതേ ഇലക്ഷൻഅസാധുവാക്കുവാനാണ്  അവർ ശ്രമിച്ചത്, അത്രക്കുണ്ട് അവരുടെ വിവരം. ഇത്തരം വിവരംകെട്ടവരാണ് ഇന്ന് പല സെറ്റുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

വെളുത്തവരല്ലാത്തവർ വോട്ട് ചെയ്യുന്നത് തടയുവാൻ ഇന്ന് 21 സ്റ്റേറ്റുകളിൽ 100ൽ അധികം ബില്ലുകൾ റിപ്പപ്ലിക്കൻസ്‌ കൊണ്ടുവന്നിട്ടുണ്ട്. അവയെല്ലാം പാസ്സാകില്ല എങ്കിലും ഇലക്റ്ററൽ കോളജ് വോട്ടുകൾകൊണ്ട് പോപ്പുലർ വോട്ട് റിസൾട്ടിനെ അട്ടിമറിക്കാൻ അവ ഉപകരിക്കും.
തൻനിമിത്തം വെള്ളക്കാർ ന്യൂനപക്ഷമായാലും വളരെക്കാലത്തേക്കു പോപ്പുലർ വോട്ടിൽ ജയിച്ചവർ ആയിരിക്കില്ല അമേരിക്കൻ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇ ബില്ലുകൾ പാസ്സാകാതിരിക്കുകയും തുടർന്നുള്ള തിരഞ്ഞെടുപ്പുകിൽ 90% അധികംപേർ വോട്ട് ചെയ്യുകയും വേണം, എന്നാൽ മാത്രമേ ജനാധിപത്യം അമേരിക്കയിൽ നിലനിൽക്കുകയുള്ളൂ.

കഴിഞ 7 പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പോപ്പുലർ വോട്ട് ലഭിക്കാത്ത റിപ്പപ്ലിക്കൻ  പ്രസിഡണ്ട് സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ബില്ലുകൾ പലതും ഭരണഘടനക്കു അനുസരണമല്ല എന്ന് സുപ്രീംകോർട്ട് വിധിച്ചാലും, പോപ്പുലർ വോട്ട് ലഭിക്കാത്ത റിപ്പപ്ലിക്കൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കാൻ ഇലക്റ്ററൽ കോളജിനു സാധിക്കും.  വെള്ളക്കാരുടെ വംശീയ വെറുപ്പും മേൽക്കോയ്‌മ്മ മനോഭാവവും  ഇത്തരം പ്രവണത നിലനിർത്തുവാൻ
വേണ്ടതെല്ലാം ചെയ്യും.ബലാൽക്കാരമായി സായുധ ഡൊമസ്റ്റിക് വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കുവാൻ അവർ തയ്യാറാണ് എന്നതാണ് 2020 ജനുവരി 6ന് അവർ
ശ്രമിച്ചത്. ഇത്തരം തീവ്രവാദി ആക്രമണം ഇനിയും ആവർത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നു.

Facebook Comments

Comments

 1. Tom abraham

  2021-07-25 13:58:27

  big BV Zindabad!

 2. Boby Varghese

  2021-07-25 12:00:59

  Voter ID is essential. Only American citizens should be allowed to vote. Only one vote for each citizen. To get a packet of cigarettes or to get a beer you need to have an ID. To open an acct in the bank or to get on a plane you must have an ID. Voting is much more important. Have your ID and vote.

 3. John M.Newyork

  2021-07-25 09:47:26

  A Black New York City police officer was berated by activists Saturday, as one woman accused the officer of being a "slave catcher," while the police force stood outside a building that had been reportedly barricaded by protesters. Fox News could not immediately confirm why activists had locked themselves in the Brooklyn building, but New York Police Department (NYPD) officers were met with a crowd of protesters who grew aggressive.

 4. From TX

  2021-07-25 09:42:42

  From TX: Texas man accused of burning down home, killing brother, hurting mom, because they didn't follow Bible: A Texas man is accused of setting his El Paso home on fire, resulting in the death of his brother and leaving his mother with severe burn injuries, according to reports. Phillip Daniel Mills, 40, was arrested on Friday, charged with capital murder and arson, according to KFOX 14 of El Paso. Mills allegedly confessed to setting the fire while being questioned by authorities, KVIA-TV of El Paso reported. He reportedly told investigators he broke a TV in the home and later set a couch on fire to rid the home of "evil." Mills was allegedly angry that his family didn't follow the Bible, KTSM-TV of El Paso reported.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More