EMALAYALEE SPECIAL

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

Published

on

മനുഷ്യൻ ഉണ്ടായ കാലം തൊട്ട് ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട മനുഷ്യർ ഉണ്ടായിരുന്നു,  ഈജിപ്ഷ്യൻ മമ്മികളിൽ  ഒന്നിനെ ട്രാൻസ് ആയി കണ്ടെത്തിയിട്ടുണ്ട്. ബിസി 500 കളിൽ ജീവിച്ചിരുന്നതാണ്. എന്തിന്, പഴയ ഇതിഹാസങ്ങളിലും അറബിക്കഥയിലും ഒക്കെ അവരെ പരാമർശിയ്ക്കുന്നുണ്ട്. പൗരാണിക കാലത്തെ അന്തപുരങ്ങളുടെ കാവൽക്കാർ ട്രാൻസ് ആയിരുന്നു എന്ന് വേണം കഥകളിൽ നിന്ന് മനസിലാക്കാൻ.

 അറബിക്കഥയിൽ ഒരിടത്ത് ( സിൻഡ്ബാദിന്റെ കപ്പലോട്ടങ്ങളിൽ ആണെന്നാണ് ഓർമ്മ) ഒരു സ്ത്രീ മജൂട് എന്ന് പേരുള്ള തന്റെ അംഗ രക്ഷകനെ സഹായത്തിനായി വിളിക്കുന്നുണ്ട്. അത് ട്രാൻസ് തന്നെ ആവണം. സ്ത്രീകളുടെ മാത്രം അന്തപുരത്തിലും ഭവനങ്ങളിലും പുരുഷൻമാർക്ക് പ്രവേശനം ഇല്ലല്ലോ .
സ്ത്രീകളുടെ അന്തപുരങ്ങളിൽ   കാവൽക്കാർ ,തോഴി,മേക്കപ്പ് ആർട്ടിസ്റ്റ്, കലകൾ അഭ്യസിപ്പിക്കുന്നവർ അങ്ങനെ വിവിധ തൊഴിലാളികളായി  അവർ അക്കാലങ്ങളിൽ ഉണ്ടായിരുന്നു . അവർക്ക് അവിടെ തൊഴിലും ജീവിതവും സംരക്ഷണവും കിട്ടിയിരിക്കാം. അവരെ അധിക്ഷേപിക്കുകയോ നിന്ദിക്കുകയോ  ചെയ്തില്ല  എന്ന്
വേണം കരുതാൻ.

മഹാഭാരതത്തിൽ  ശിഖണ്ഡിയായും ബ്രുഹന്നളയായും അവർ ഉണ്ട്. ബ്രുഹന്നള ട്രാൻസ്
വുമൺ ആണെങ്കിൽ ശിഖണ്ഡി ട്രാൻസ് മാൻ ആയിരുന്നു.  മഹാഭാരതകഥയിൽ അജ്ഞാത വാസക്കാലത്ത് അർജുനൻ ട്രാൻസ് വുമൺ ബ്രുഹന്നള ആയിരുന്നുവത്രേ . അർജുനൻ  വിരാട രാജാവിന്റെ കൊട്ടാരത്തിൽ ഉത്തര രാജകുമാരിയുടെ തോഴിയായും അവരെ നൃത്തം പഠിപ്പിച്ചും താമസിച്ചതിന്റെ കാരണം താരതമ്യേന സുരക്ഷിതമായ ഒരു ജീവിതം ആയിരുന്നിരിക്കും ട്രാൻസിന്റേത് എന്നത്
കൊണ്ടാവാം .

വൈദ്യ ശാസ്ത്രം അവരുടെ ഭിന്ന ലൈംഗികതയുടെ കാരണം മാനസിക ശാരീരിക ഹോർമോൺ
സവിശേഷതകൾ (തലച്ചോറിന്റെ ഇടപെടൽ ) ആണെന്ന് വിശേഷിപ്പിക്കുന്നു.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ട് ട്രാൻസ് ആവുന്നു എന്നാണ് .
പറഞ്ഞു വരുമ്പോൾ, ജ്യോതിഷത്തിൽ നവഗ്രഹങ്ങൾക്കു വരെ ജെൻഡർ ഉണ്ട്. ചൊവ്വ
സൂര്യൻ വ്യാഴം രാഹു പുരുഷൻമാർ എന്നും ശുക്രൻ ചന്ദ്രൻ കേതു സ്ത്രീ ഗ്രഹങ്ങൾ എന്നും ബുധനും ശനിയും ട്രാൻസ് എന്നും. അതിൽ ശനി പുരുഷ ട്രാൻസ് എന്നും ബുധൻ സ്ത്രീ ട്രാൻസ് എന്നും ആണ് ജ്യോതിഷ സംബന്ധമായ ആവശ്യങ്ങൾക്ക്‌
എടുക്കുന്നത്.

 ശനിയെയും ബുധനെയും പിടിച്ചു കൊണ്ട് വന്ന് പരിശോധിച്ചോ അല്ലെങ്കിൽ അവിടെ
പോയി നോക്കിയോ അല്ല. അവരുടെ 'സ്വഭാവരീതികൾ ' വച്ചാണത്രെ  ജൻഡർ
നിർണ്ണയിച്ചത്.  9 എണ്ണത്തിൽ 4 പുരുഷനും 3 സ്ത്രീകളും 2 പേർ ട്രാൻസും.
ആണും പെണ്ണും അല്ലാതെ മൂന്നാമതൊരു ജെൻഡർ കൂടി ഉണ്ടെന്ന് അന്നത്തെ സമൂഹവും
അംഗീകരിച്ചതിന്റെ ഉദാഹരണം.

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹോരാശാസ്ത്ര (ജ്യോതിഷ സംബന്ധമായ വിവരങ്ങൾ ) ത്തിലും ട്രാൻസ് ജനനത്തിന്  കാരണങ്ങൾ ഉണ്ടെന്ന് രേഖപ്പെടുത്തുന്നു.
6 പ്രത്യേക രീതികളിൽ ഗ്രഹങ്ങൾ 'നിൽക്കുമ്പോൾ'  ഉണ്ടാകുന്ന  മനുഷ്യ
ജനനങ്ങൾ ട്രാൻസ് ആവുമത്രേ. അങ്ങനെ അവരുടെ ജനനവും സ്വാഭാവികമാണ് എന്ന്
പറഞ്ഞു വച്ചത് കൊണ്ടാവും അക്കാലത്ത് അവർക്ക് ഇന്നത്തെ അത്രയും ദുരിതം
സഹിയ്ക്കേണ്ടി വരാഞ്ഞത്.

ജ്യോതിഷം ശരിയാണ് എന്നോ ശാസ്ത്രമാണെന്നോ ന്യായീകരിക്കാനോ സാധൂകരിക്കാനോ അല്ല ഇവിടെ പരാമർശിച്ചത് , പിന്നെയോ അത്രയും അശാസ്ത്രീയ കാലത്ത് പോലും ട്രാൻസിനെ അവർ തിരിച്ചറിഞ്ഞു അവരുടെ സ്വത്വം അംഗീകരിച്ചിരുന്നു എന്ന് സൂചിപ്പിക്കാൻ മാത്രം.

LGB  അന്നും സമൂഹത്തിൽ ഉണ്ടായിരിക്കും. T യെ കുറിച്ച് മാത്രമേ ഇതിഹാസ കഥകളിൽ പരാമർശിച്ചിട്ടുള്ളു. അന്നത്തെ രാജാക്കന്മാരെ പേടിച്ച് ബാക്കി എഴുതാഞ്ഞതാവും. അല്ലെങ്കിൽ എഴുതിയത് നീക്കം ചെയ്തത് ആവാം. അല്ലെങ്കിൽ താരതമ്യേന അപ്രധാന കഥാപാത്രങ്ങൾ ആയിരുന്നിരിക്കാം.
എന്നിട്ടും,  ഇത്രയും പുരോഗമിച്ച ഇക്കാലത്ത് അവരെ അംഗീകരിയ്ക്കാത്തത് അത്ഭുതം തന്നെ.
വിവരവും വിദ്യാഭ്യാസവും പുരോഗമനവും,  ശരീരത്തെ കുറിച്ച് ഹോർമോണുകളെ
കുറിച്ച് അറിയുന്ന വൈദ്യശാസ്ത്രവും  ഉള്ള ഒരു ആധുനിക സമൂഹത്തിൽ അവർക്ക്
പീഡനവും അവഗണനയും നേരിടുന്നതിൽ ലജ്ജിക്കേണ്ടി വരുന്നു. മനുഷ്യർ അവര്ക്കിഷ്ടമുള്ള ഭാവത്തിൽ സ്ത്രീ ആയോ പുരുഷൻ ആയോ അതല്ല ഇനി രണ്ടും കൂടിയായോ രണ്ടും അല്ലാത്തതായോ ജീവിക്കട്ടെ. മറ്റുള്ളവർക്ക് ശല്യമാകരുത് എന്നത് മാത്രം. ഉടനെ വരും അഭിപ്രായം ഉത്തരേന്ത്യയിൽ അവർ
ശല്യക്കാരാണ് എന്ന്  ചിലർ. കേരളത്തിലെ കാര്യമാണ് ഇവിടെ പറയുന്നത്. അനന്യ
കേരളത്തിൽ ആയിരുന്നു.

പറഞ്ഞു വന്നത്, ആൾക്കാർ ജനിച്ച പോലെ അങ്ങ് ജീവിച്ചാൽ പോരേ?
എന്തിനാണ് ശരീര ഭാഗങ്ങൾ മുറിക്കുന്നത്? വീട്ടുകാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നത് എന്തിന്?
 എന്നൊക്കെ ചോദിയ്ക്കുന്നവർ (നിർഭാഗ്യവശാൽ അതിൽ ഡോക്ടർമാരും ഉൾപ്പെടുന്നു
) ഈ രണ്ട് ലോകത്തിലും (പുരാതനവും ആധുനികവും)  ഇല്ലാത്ത മനുഷ്യർ ആണോ എന്ന്
തോന്നും.  ഇത്രയും സാമ്പത്തികമായും ശാരീരികമായും ക്ലേശങ്ങൾ സഹിച്ചു റിസ്ക്
എടുത്ത്, ഒരു ട്രാൻസ് , സർജറിയ്ക്ക് തയ്യാറാവുന്നതിന് ഒരു കാരണം
സമൂഹത്തിൽ നിന്നുള്ള അവഹേളനങ്ങൾ ആണത്രേ. അപ്പോൾ അവർക്കാണോ
സമൂഹത്തിനാണോ കൗണ്സിലിംഗ് വേണ്ടത്? നമ്മുടെ പൗരബോധം എന്നാണ് ഒരു ആധുനിക സമൂഹത്തിന് ബാധ്യത ആവാത്ത തരത്തിൽ ഉയരുന്നത്?

Facebook Comments

Comments

  1. Sex, Gender ?????

    2021-07-25 00:01:05

    ആൺപെൺ സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള മനുഷ്യരെ മനസ്സിലാക്കുവാനും, അവരെ അംഗീകരിക്കാനും സമൂഹം എന്നും വിമുഖത കാണിച്ചിട്ടുണ്ട്. മത സാമൂഹിക സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണകൾക്കൊപ്പം, ഈ വിഷയങ്ങളിൽ ശരിയായ അറിവില്ലാത്തതും വേർതിരിവുകൾക്ക് ഒരു കാരണമാണ്. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് LGBTIQ മനുഷ്യരുടെ ആരോഗ്യ സേവനങ്ങളിൽ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് പോലും ഈ വിഷയങ്ങളിലുള്ള അറിവ് പരിമിതമാണെന്ന് പലരുടെയും അഭിപ്രായം കേൾക്കുമ്പോൾ മനസിലാകും. മെഡിക്കൽ ട്രെയ്നിംഗ് സമയത്ത് ഈ വിഷയങ്ങളിൽ പരിശീലനം ലഭിക്കുന്നില്ല എന്നതും ഇതിന് കാരണമാണ്. ഒരാളുടെ ജൻഡർ ഐഡൻ്റിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നമ്മൾക്ക് മനസിലാക്കാൻ ശ്രമിക്കാം. ❓സെക്സും ജൻഡറും ഒന്നാണോ? 👉അല്ല. പലപ്പോഴും ആളുകൾ തെറ്റായി ഉപയോഗിക്കുന്ന വാക്കുകളാണ് ഇവ. ഇത് ഒരേ അർത്ഥത്തിൽ ഉപയോഗിക്കാവുന്ന വാക്കുകൾ അല്ല. വളരെ വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ് സെക്സും (biological sex) ജൻഡറും. ❓എന്താണ് സെക്സ് അഥവാ ബയോളജിക്കൽ സെക്സ് ? ❤️ബയോളജിക്കൽ സെക്സ് എന്നത് ഒരു വ്യക്തിയുടെ ജൈവപരമായ അവസ്ഥയെ കാണിക്കുന്നു. ബയോളജിക്കൽ സെക്‌സ് ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുവെ നിർവചിക്കുന്നത്. ജനിക്കുന്ന സമയത്ത് ലൈംഗിക അവയവങ്ങൾ നോക്കിയാണ് പൊതുവിൽ ഒരാളുടെ ബയോളജിക്കൽ സെക്സ് നിർണ്ണയിക്കുക. പൊതുവിൽ മൂന്ന് തരത്തിലുള്ള ബയോളജിക്കൽ സെക്സ് ആണുള്ളത്. 👉Female: XX ക്രോമസോം, ഗർഭ പാത്രം, അണ്ഡാശയം, യോനി ഇവയാണ് പെണ്ണിൻ്റെ ജൈവപരമായ പ്രത്യേകതകൾ. 👉Male: XY ക്രോമസോം, ലിംഗം, വൃഷ്ണസഞ്ചി ഇവയാണ് ആണിൽ കാണുക. 👉Intersex: ബയോളജിക്കൽ സെക്‌സ് ബഹുഭൂരിപക്ഷം പേരിലും ആണ്, പെണ്ണ് എന്നിങ്ങനെ വേർതിരിക്കാൻ പറ്റുന്ന വിധത്തിലാണെങ്കിലും ഒരു ന്യൂനപക്ഷം മനുഷ്യരിൽ ആണ്-പെണ്ണ് എന്നിങ്ങനെയുള്ള ടിപ്പിക്കൽ ഘടന മേൽപ്പറഞ്ഞ മൂന്നു മേഖലകളിൽ ഒന്നിൽ വരാതെയോ, മൂന്നു ലെവലിൽ ഉള്ള പ്രത്യേകതകൾ തമ്മിൽ ഇഴച്ചേർന്നു വരുകയോ ചെയ്യാം. ഇത്തരം മനുഷ്യരെ ഇന്റർസെക്‌സ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ❓എന്താണ് ജൻഡർ? 👉ആണോ, പെണ്ണോ, ഇൻ്റർസെക്സ് ആയോ ജനിക്കുന്ന ഒരു വ്യക്തി, സമൂഹത്തിൽ എന്ത് സ്ഥാനം വഹിക്കണം, എങ്ങനെ പെരുമാറണം, എന്തൊക്കെ ജോലികൾ ചെയ്യണം, എങ്ങനെ പ്രത്യക്ഷപെടണം എന്നിങ്ങനെ ഓരോ സമൂഹവും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഈ സാമൂഹിക നിർമ്മിതിയാണ് ജൻഡർ. അതുകൊണ്ട് തന്നെ ഓരോ സംസ്കാരത്തിലും ജൻഡർ എന്ന കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാകാം. 👉ഉദാഹരണം: ബയോളജിക്കൽ സെക്സ് 'ആണായ' ഒരു വ്യക്തി, മുടി വളർത്താൻ പാടില്ല, ഷർട്ടും പാൻ്റും ധരിക്കണം, കായികമായ ജോലികൾ ചെയ്യണം, കുടുംബം നയിക്കണം, കരയാൻ പാടില്ല എന്നിങ്ങനെ സമൂഹം നിർമ്മിക്കുന്ന ഒരു അവസ്ഥയാണ് ജൻഡർ. ❓എന്താണ് അസൈൻഡ് ജൻഡർ? 👉പൊതുവിൽ സമൂഹത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അയാളുടെ ജൈവ പരമായ പ്രത്യേകത വെച്ച് ആണോ, പെണ്ണോ ആയി തരം തിരിക്കുകയും, എന്നിട്ട് ഓരോരുത്തരും എങ്ങനെ മുന്നോട്ടു ജീവിക്കണം എന്ന് നിർണയിക്കുകയും, അതുപോലെ അവരെ പരിശീലിപ്പിക്കുകയും ചെയ്യും. ഇതിനെയാണ് അസൈൻഡ് ജൻഡർ എന്ന് പറയുന്നത്. 👉ഉദാഹരണമായി പെണ്ണായി ജനിച്ച ഒരു വ്യക്തിയെ അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക, ചിട്ടകൾ പഠിപ്പിക്കുക, സംസാരിക്കാൻ പഠിപ്പിക്കുക, ഇങ്ങനെയൊക്കെ ചെയ്തു ഒരു സ്ത്രീയായി വളർത്താനാണ് സമൂഹം ശ്രമിക്കുക. സ്ത്രീ (women), പുരുഷൻ (man) ഇവയാണ് സമൂഹം നൽകുന്ന രണ്ടു ജൻഡർ. ഇതല്ലാതെ മറ്റു ജൻഡറുകളും ഉണ്ട്. ❓എന്താണ് ജൻഡർ ഐഡൻ്റിറ്റി? 👉താൻ സ്ത്രീയാണ്, പുരുഷനാണ്, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ജൻഡർ ആണെന്ന് ഒരു വ്യക്തിക്ക് സ്വയം അയാളുടെ മനസ്സിൽ അനുഭവപ്പെടുന്ന അവസ്ഥയാണ് ജൻഡർ ഐഡൻ്റിറ്റി. ഈ ഐഡൻ്റിറ്റി സമൂഹം ജനിച്ച സമയത്ത് കല്പിച്ചു തന്ന ജൻഡറുമായി ചേർന്ന് പോകാം (cis gender), അല്ലെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമാകാം (transgender). ❓എന്താണ് ജൻഡർ എക്സ്പ്രഷൻ? 👉തൻ്റെ ജൻഡർ ഐഡൻ്റിറ്റി, പെരുമാറ്റം, വസ്ത്രങ്ങൾ, സംസാരം, ശാരീരിക പ്രത്യേകതകൾ ഇവ വഴി ഒരാൾ എങ്ങനെ പുറത്ത് അറിയിക്കുന്നു എന്നതാണ് ജൻഡർ എക്സ്പ്രഷൻ. Feminine, Masculine ഇവയൊക്കെ വിവിധ ജൻഡർ എക്സ്പ്രഷനുകളാണ്. ❓ആരാണ് ഒരു ട്രാൻസ്ജെൻഡർ? 👉തൻ്റെ ജൻഡർ ഐഡൻ്റിറ്റി, സമൂഹം ജനിച്ചപ്പോൾ കൽപ്പിച്ചു തന്ന ജെൻഡറിനോട് ചേർന്ന് പോകുന്നതല്ല എന്ന് തിരിച്ചറിയുകയും, തൻ്റെ ജൻഡർ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളെ പൊതുവിൽ വിളിക്കുന്ന പേരാണ് ട്രാൻസ്ജെൻഡർ എന്നത്. ഇതിൽ വ്യത്യസ്ത ജൻഡർ ഐഡൻ്റിറ്റി ഉള്ളവരുണ്ട്. 👉Transmen (Female to Male - FTM): സ്ത്രീയാണ് എന്ന് അസൈൻ ചെയ്യപ്പെട്ട, ഏന്നാൽ പുരുഷനായി ഐഡൻ്റിഫൈ ചെയ്യുകയും അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ. 👉Transwoman (Male to Female - MTF): ജനിച്ചപ്പോൾ പുരുഷനാണ് എന്ന് സമൂഹം അസൈൻ ചെയ്ത, എന്നാൽ സ്ത്രീയാണ് എന്ന് സ്വയം ഐഡൻ്റിഫൈ ചെയ്യുകയും അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ. 👉Genderqueer: തൻ്റെ ജൻഡർ ഐഡൻ്റിറ്റി സ്ത്രീയും പുരുഷനും എന്നുള്ള ബൈനറിയുടെ ഉള്ളിൽ നിൽക്കുന്നതല്ല എന്ന് തിരിച്ചറിയുന്നവർ. ❓എങ്ങനെയാണ് ഒരാളുടെ ജൻഡർ ഐഡൻ്റിറ്റി രൂപപ്പെടുന്നത്? 👉ജൻഡർ ഐഡൻ്റിറ്റി എന്നത് ഒരാളുടെ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു തിരിച്ചറിവാണ്. എങ്ങനെയാണ് ജൻഡർ ഐഡൻ്റിറ്റി രൂപീകരിക്കപ്പെടുന്നത് എന്നതിന് കൃത്യമായ ഒരുത്തരം നിലവിൽ ശാസ്ത്ര ലോകത്തില്ല. 👉ഒരാളുടെ ജനിതക പ്രത്യേകതകൾ (ഏതെങ്കിലും ഒരു ജീൻ അല്ല, മറിച്ച് പല ജീനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്), ഗർഭകാലത്ത് അയാളുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന ലൈംഗിക ഹോർമോണുകൾ, ഇവയുടെ സ്വാധീനത്തിൽ അയാളുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ (differential brain development) പ്രതിഫലനമാണ് ഒരാളുടെ ജൻഡർ ഐഡൻ്റിറ്റി. 👉തലച്ചോറിലെ ഹൈപൊതലാമസ് എന്ന ഭാഗത്താണ് ഈ വ്യത്യസ്ത വളർച്ച പ്രധാനമായും ഉണ്ടാകുന്നത്. അതനുസരിച്ചാണ് ഓരോ വ്യക്തിയും സ്ത്രീയോ, പുരുഷനോ, ട്രാൻസ്ജെൻഡറോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ജൻഡർ ആയോ സ്വയം തിരിച്ചറിയുന്നത്. ഇതിനെ ചെറുപ്പകാലത്ത് ഉണ്ടാകുന്ന ആളുടെ ജീവിതാനുഭവങ്ങളും സ്വാധീനിക്കാം എന്നാണ് പഠനങ്ങൾ പറയുക. 👉സ്ത്രീയും പുരുഷനും മാത്രമാണ് തലച്ചോറിൻ്റെ ശരിയായ വളർച്ചകൊണ്ട് ഉണ്ടാകുന്നത്, ബാക്കി ജൻഡറുകൾ ഇതിൽ നിന്ന് വ്യത്യസ്തമായി വളരുന്നത് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചിലർ പറയാറുണ്ട്. എന്നാല് അത് അങ്ങനെയല്ല. എല്ലാ ജൻഡർ ഐഡൻ്റിറ്റിയും ഒരേ രീതിയാണ് ഉണ്ടാകുന്നത്. ❓ട്രാൻസ്ജെൻഡർ എന്നത് മാനസിക രോഗമാണോ? 👉അല്ല. ഒരു കാലത്ത് സമൂഹം കല്പിച്ചു നൽകുന്ന സ്ത്രീ പുരുഷ ഐഡൻ്റിറ്റിക്ക് അപ്പുറമുള്ള എല്ലാ ജൻഡർ ഐഡൻ്റിറ്റിയും മാനസിക രോഗമാണ് എന്ന് കരുതിയിരുന്നു. എന്നാൽ ഇവർ അനുഭവിക്കുന്ന പല മാനസിക ബുദ്ധിമുട്ടുകൾക്കും കാരണം, തൻ്റെ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാൻ സാധിക്കാത്തതും, സമൂഹം ഇവരോട് കാണിക്കുന്ന വേർതിരിവുകളും ആണെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ജൻഡർ ഐഡൻ്റിറ്റി ഡിസോർഡർ പുറത്തായി. 👉DSM 5 Gender dysphoria എന്ന ഒരു ഭാഗം നിലനിർത്തിയിട്ടുണ്ട്. തൻ്റെ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരുന്നതുകൊണ്ട് ചില ട്രാൻസ്ജൻഡർ വ്യക്തികൾ അനുഭവിക്കുന്ന സംഘർഷങ്ങളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുക. താൻ ആഗ്രഹിക്കുന്ന ഐഡൻ്റിറ്റി അനുസരിച്ചുള്ള ശാരീരിക മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ട്രാൻസ്ജൻഡർ വ്യക്തികളിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഈ ഒരു അവസ്ഥ ഉണ്ടാകൂ. 👉പല രാജ്യങ്ങളിലും ലിംഗമാറ്റ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ ഇവ നൽകാനും, അതിനു ഇർസുറൻസ് ലഭിക്കാനും ഇത്തരം ഒരു ഡയഗ്നോസിസ് ആവശ്യമുണ്ട്. പക്ഷേ ഏറ്റവും പുതിയ ICD 11-ൽ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ജൻഡർ ഡിസ്ഫോറിയ പൂർണ്ണമായി ഒഴിവാക്കി. ❓ജെൻഡർ ഐഡൻ്റിറ്റി/ സെക്ഷ്വൽ ഓറിയൻ്റേഷൻ ഇവ ഒന്നാണോ? ട്രാൻസ്ജൻഡർ വ്യക്തികൾ എല്ലാം ഹോമോസെക്ഷ്വൽ ഓരുയൻ്റേഷൻ ഉള്ളവരാണോ? 👉പലരും തെറ്റായി ഈ വിവരങ്ങൾ ഉപയോഗിക്കാറുണ്ട്. 👉സെക്ഷ്വൽ ഓറിയൻ്റേഷൻ എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന, നീണ്ടു നിൽക്കുന്ന വൈകാരികവും, ശാരീരികവും, റൊമാൻ്റിക്കുമായ താല്പര്യമാണ്. ആരോടാണ് നമ്മുടെ ഈ താൽപര്യം, അവരുടെ ജൻഡർ അനുസരിച്ചാണ് വിവിധ സെക്ഷ്വൽ ഓറിയൻ്റേഷൻ നിർവചിക്കുന്നത്. ഇത്തരത്തിൽ ഹോമോസെക്ഷ്വൽ, ഹെട്രോ സെക്ഷ്വൽ, ബൈ സെക്ഷ്വൽ, പാൻ സെക്ഷ്വൽ തുടങ്ങി വിവിധ സെക്ഷ്വൽ ഓറിയൻ്റേഷനുകളുണ്ട്. 👉ട്രാൻസ്ജൻഡർ വ്യക്തികൾക്കും മറ്റ് ഏത് വ്യക്തികളെ പോലെ ഇത്തരത്തിലുള്ള സെക്ഷ്വൽ ഓറിയൻ്റേഷൻ ഉണ്ടാകാം. എന്നെയും നിങ്ങളെയും പോലെ തന്നെയാണ് ട്രാൻസ്ജൻഡർ വ്യക്തികളും. പക്ഷേ തങ്ങളുടെ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാനായി നൂറ്റാണ്ടുകളായി ഇവർ അനുഭവിക്കുന്ന വേർതിരിവുകളും കഷ്ടതകളും നമ്മൾക്ക് ഊഹിക്കാവുന്നതിന് അപ്പുറമാണ്. അവരുടെ ഒപ്പം ആയിരിക്കുക, നമ്മൾ അനുഭവിക്കുന്ന അതെ സാമൂഹിക സ്ഥിതിയിൽ അവരെയും എത്തിക്കുക എന്നത് ഓരോ മനുഷയൻ്റേയും കടമയാണ്. അതിനു ആദ്യം വേണ്ടത് അവരെ അറിയുക എന്നതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറാൻ സ്കൂൾ കാലഘട്ടം മുതൽ ജൻഡർ സെൻസിറ്റീവ് ആയിട്ടുള്ള വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കേണ്ടത് ആവശ്യമാണ്. സമഗ്ര ലൈംഗിക വിദ്യാഭ്യാസം പോലെയുള്ള പദ്ധതികൾ അതിനു കൂടുതൽ സഹായിക്കും. അത്തരത്തിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എഴുതിയത്: Dr. Jithin T. Joseph

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More