Image

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

സന്ധ്യ എം Published on 24 July, 2021
വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)
ഒരു മാനുഷന് താങ്ങതില്‍ മേല്‍

അധികത്തില്‍ ദുഃഖം അഗാധമായി

ആഴ്ന്നിറങ്ങീടുന്നത് സ്വവ്യക്തിത്വതേ

ഹിംസിക്കുന്നത് കണുന്നതില്ലല്ലോ

അന്യ വ്യക്തിയില്‍ ഏല്‍പ്പിച്ചിടാന്‍

 കഴിഞ്ഞിടും  വലിയ ആഘാതം
 
വ്യക്തിത്വം തകര്‍ത്തിടുന്നത് സത്യം

മൗനമായ് നിന്നിടും ചിലര്‍ ആ നേരത്ത്

മൃതിയടഞ്ഞവരേ പോല്‍ അനക്കമില്ലാതേ

കാലം ഓര്‍മ്മയില്‍ പതിപ്പിച്ചീടുന്നത്

ഒരോരുത്തരിലേയും വ്യക്തിത്വമല്ലോ

വ്യക്തിത്വ ദാരിദ്ര്യത്തില്‍ മുങ്ങിയവര്‍

പ്രവര്‍ത്തിയില്‍ ഇത് നടത്തിടും എന്നും

ഭയാനകമായ ചിന്ത കൊല്ലുന്നതിന് സമം

ജീവിച്ചിരികേ മരണം കാണും വേദന

ഏച്ചുകെട്ടലില്‍ ഒതുങ്ങാത്തത് വ്യക്തിത്വം

നടിക്കലുകള്‍ എല്ലാം ഒരു നാള്‍ നഗ്‌നമായ്

പുറത്തുവന്നിടുമല്ലോ  പ്രകൃതി നിയമം അത്

ഒരുവനുള്ളില്‍ എന്താണോ  അങ്ങനെതന്നെ

ഉള്‍കൊണ്ടിടുന്നതല്ലോ വ്യക്തിത്വ മഹാത്മ്യം



വര: സിന്ധുഷാജി അരുവിപ്പുറം

Join WhatsApp News
J. Sarasamma 2021-07-24 12:42:17
ബ്യൂട്ടിഫുൾ. നല്ല എഴുത്ത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക