ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രാവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഫ്ലൈ ദുബായ്, ഗള്‍ഫ് എയര്‍ കന്പനികളുടെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ടെര്‍മിനലില്‍നിന്നു റണ്‍വേയിലേക്കുള്ള പാതയില്വച്ചായിരുന്നു സംഭവം. യാത്രക്കാര്‍ക്കു പരിക്കില്ല.
ഫ്ലൈ ദുബായിയുടെ കിര്‍ഗിസ്ഥാനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.