ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ 'ആമോറീസ് ലെത്തീസ്യ' കുടുംബവര്‍ഷമായി പ്രഖ്യാപിച്ച 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയുള്ള കാലയളവില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു.
അഞ്ചു വര്‍ഷം മുന്‍പ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച 'ആമോറീസ് ലെത്തീസ്യ' എന്ന അപ്പസ്തോലിക ലേഖനത്തിന്റെ പഠനമാണ് അതില്‍ പ്രധാനം. ജൂലൈ 24നു (ശനി) വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ കെസിബിസി. മുന്‍ ഫാമിലി കമ്മീഷന് ചെയര്മാന് റവ. ഡോ. ജോസ് കോട്ടയില്‍ നയിക്കുന്ന കോണ്‍ഫറന്‍സ് രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറല്‍ മോണ്‍ ആന്റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും. സൂമിലും CSMEGB യൂട്യുബിലും CSMEGB ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യും.
രൂപത ഫാമിലി കമ്മീഷന് ചെയര്മാന് റവ ഫാ. ജോസ് അഞ്ചാനിക്കല്‍ , സെക്രട്ടറി ശില്പ ജിമ്മി , ഫാമിലി കമ്മീഷന് അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍