Image

നിയമവിരുദ്ധ മരുന്നു നിർമ്മാതാക്കൾക്ക് എതിരെ നടപടിയുമായി ടെക്‌സസ്

ബാബു പി സൈമണ്‍ Published on 22 July, 2021
നിയമവിരുദ്ധ  മരുന്നു നിർമ്മാതാക്കൾക്ക് എതിരെ  നടപടിയുമായി ടെക്‌സസ്

ഡാലസ്: ഫെന്റണില്‍ (Fentanyl) എന്ന വേദനസംഹാരി മരുന്ന് നിയമവിരുദ്ധമായി നിര്‍മ്മിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന   നടപടിയെടുക്കുമെന്ന നിയമത്തില്‍ ഗവര്‍ണര്‍ ഗ്രെഗ് ഏബ്ബോട്ട്  ജൂലൈയ് 21ന് ഒപ്പുവച്ചു.

സംസ്ഥാനത്ത്  സുലഭമായി വില്‍പ്പന  നടത്തുകയും,  നിയമവിരുധമായി ഉണ്ടാക്കുകയും  ചെയ്യുന്ന ഒരു മരുന്നായി മാറിയിരിക്കുകയാണ്  ഫെന്റണില്‍ എന്ന് ഗവര്‍ണര്‍ തന്റെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് നിരവധി യുവജനങ്ങളും, മുതിര്‍ന്നവരും  ഈ മരുന്ന് അടിമകളായി മാറുകയും, അനേകര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു . ടെക്‌സാസ്  ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ  കണക്ക് പ്രകാരം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിയമവിരുദ്ധമായ നിര്‍മ്മിക്കപ്പെട്ട 320 പൗണ്ടസ്   മരുന്നുകളാണ്  പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഈ കണക്ക് പ്രകാരം എഴുപത്തിഒന്ന് ലക്ഷത്തോളം വരുന്ന  യുവജനങ്ങളെയും, സ്ത്രീകളെയും , പുരുഷന്മാരെയും  കൊലപ്പെടുത്താന്‍ ശക്തിയുണ്ട് എന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി. പുതിയ നിയമം അനുസരിച്ച് 4 മുതല്‍ 200 ഗ്രാം വരെ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കൈവശം വയ്ക്കുന്നവര്‍ക്ക് പത്തു വര്‍ഷമോ അതില്‍ കൂടുതലോ തടവ് ലഭിക്കുന്നതാണന്ന്   ഗവര്‍ണര്‍  ഏബ്ബോട്ട് ഒപ്പുവെച്ച നിയമത്തില്‍ പറയുന്നു.

നിയമവിരുദ്ധ  മരുന്നു നിർമ്മാതാക്കൾക്ക് എതിരെ  നടപടിയുമായി ടെക്‌സസ് നിയമവിരുദ്ധ  മരുന്നു നിർമ്മാതാക്കൾക്ക് എതിരെ  നടപടിയുമായി ടെക്‌സസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക