Image

എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

Published on 20 July, 2021
 എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

നടന്മാരുടെയും നടിമാരുടെയും മക്കള്‍ പൊതുവെ അവരുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്താറുണ്ട്. എന്നാല്‍ നടന്‍ ജഗദീഷിന്റെ രണ്ട് പെണ്‍മക്കളും വിഭിന്നമായ പാതയാണ് തിരഞ്ഞെടുത്തത്. ഇപ്പോള്‍ അതേ കുറിച്ച് പറയുകയാണ് അദ്ദേഹം. ഒരു അഭിമുഖ പരിപാടിയിലാണ് മക്കളുടെ പ്രൊഫഷനെ കുറിച്ച് ജഗദീഷ് മനസ് തുരന്നത്. 

എന്റെ രണ്ടു പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്‍ന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. 'അഭിനയം' എനിക്ക് ചെയ്യാന്‍ കഴിയുന്നതാണ്. എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് ബഹുമാനം കൂടുതുന്നത്. പെണ്മക്കള്‍ രണ്ടും മെഡിക്കല്‍ ഫീല്‍ഡ് ആണ്. സിനിമയിലേക്ക് അവര്‍ വന്നില്ല. അവരുടെ പ്രഫഷനെ ഞാന്‍ അത്രത്തോളം ബഹുമാനിക്കുന്നു'.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക