Image

ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

Published on 20 July, 2021
ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പട്ടാ എന്നാണ് പേരിട്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുക. ചിത്രത്തില്‍ നായികയായി സണ്ണി ലിയോണിയാണ് എത്തുക എന്നാണ് വിവരം. 

സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടി അദ്ദേഹം ഒരു ദേശിയ മാധ്യമത്തോടു പറഞ്ഞു. 

ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രകാശ്കുട്ടിയാണ് ഛായാഗ്രഹണം, സംഗീതം  സുരേഷ് പീറ്റേഴ്സ്, എഡിറ്റിംഗ്  സുരേഷ് യു.ആര്‍.എസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക