Image

ഞങ്ങള്‍ പ്രണയത്തില്‍: ദിയ കൃഷ്ണ കുമാര്‍

ആശ എസ്. പണിക്കര്‍ Published on 20 July, 2021
ഞങ്ങള്‍ പ്രണയത്തില്‍: ദിയ കൃഷ്ണ കുമാര്‍
സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയെ.  ടിക്ക് ടോക്കിലൂടെയും നൃത്ത വീഡിയോയിലൂടെയുമെല്ലാം നിരവധി ആരാധകരെ ദിയസ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ദിയ. 

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനാണ് ദിയയുടെ കാമുകന്‍. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പങ്കു വയ്ക്കാറുണ്ടെങ്കിലും പ്രണയ വിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ വൈഷ്ണവ് തന്നെയാണ് പ്രണയ വിവരം അറിയിച്ചത്. ദിയയോടൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍പങ്കു വച്ചു കൊണ്ടാണ് വൈഷ്ണവ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ''അതേ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ്. '' ഇതേ വീഡിയോയ്ക്ക് അടിക്കുറിപ്പായി ദിയ കുറിച്ചു. 

കൃഷ്ണ കുമാറിന്റെ നാലു പെണ്‍മക്കളില്‍ രണ്ടാമത്തെയാളണ് ദിയ. മൂത്ത മകള്‍ അഹാനയും ഇഷാനിയും സിനിമയില്‍ സജീവമാണ്. ഹന്‍സികയാണ് ഇളയ മകള്‍. 

                               സിനിമാ ഷൂട്ടിങ്ങിന് 30 ഇന മാര്‍ഗ്ഗരേഖ

കോവിഡ് വില്ലനായെത്തുന്നതു തടയാന്‍ 30 ഇന പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുമായി സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ ചലച്ചിത്ര സംഘടനകള്‍ തീരുമാനിച്ചു. മാര്‍ഗ്ഗരേഖ പാലിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനും ഫെഫ്ക്കയ്ക്കും സത്യവാങ്ങ്മൂലം നല്‍കിയതിനു ശേഷമേ ഷൂട്ടിങ്ങ് ആരംഭിക്കാവൂ. കേരളത്തില്‍ ഷൂട്ട് ചെയ്യുന്ന ചലച്ചിത്രങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ ബാധകമായിരിക്കും. ബയോ സെക്യൂര്‍ ബബിളിനു സമാനമായ രീതിയിലാണ് ക്രമീകരണങ്ങള്‍. 

ചിത്രീകരണത്തില്‍ പരമാവധി 50 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ എന്ന് മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു. കൂടാതെ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്,  48 മണിക്കൂര്‍ മുമ്പ് ആര്‍.ടി.സി.പി.ആര്‍ ടെസ്റ്റ് നട്തതിയതിന്റെ റിസള്‍ട്ട്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ തുടങ്ങിയവ ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസര്‍ അസ്സോസിയേഷനും നല്‍കണം. ലൊക്കേഷനില്‍ നിന്നും ആരും പുഫത്തു പോകാന്‍ അനുവദിക്കില്ല. സന്ദര്‍ശകരെ ഒഴിവാക്കണം. ലൊക്കേഷനില്‍ ലോഗ് ബുക്ക് സൂക്ഷിക്കണം. 

പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ്മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും കോസ്റ്റ്യൂം ഡിസൈനര്‍#ാരും  ജോലിസമയത്ത് കൈയ്യുറകള്‍ ധരിക്കണം. പേപ്പര്‍ പ്‌ളേറ്റുകളും ഗ്‌ളാസ്സുകളും ഉപയോഗിക്കണം. ഒരുമിച്ചു ഭക്ഷണം കഴിക്കാതിരിക്കുക, സെറ്റുകളില്‍ ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കുക, താമസിക്കുന്ന മുറികളും ഉപയോഗിക്കുന്ന വാഹനങ്ങളും ഭക്ഷണമൊരുക്കുന്ന പാത്രങ്ങളും അണുവിമുക്തമാക്കാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ടീം ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മാര്‍ഗ്ഗരേഖലയിലുള്ളത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനും ഫെഫ്ക്കയും നിര്‍വ്വഹിക്കും. ചിത്രീകരണ സ്ഥലങ്ങളില്‍ ഈ മാര്‍ഗ്ഗരേഖ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഈ സംഘടനകളുടെ പ്രതിനിധികള്‍ പരിശോധിക്കും. 

കേരള ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍, ഫെഫ്ക്ക, അമ്മ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് സിയാദ് കോക്കര്‍, സിബി മലയില്‍, ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്. ഇടവേള ബാബു, ബി.രാജേഷ്, അനില്‍ തോമസ്, സോഹന്‍ സീനുലാല്‍, എസ്.എസ്.ടി സുബ്രഹ്മണ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക