Image

'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി

Published on 19 July, 2021
 'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രത്തെ കുറിച്ച്‌ സമ്മിശ്ര പ്രതികരണങ്ങളാണ് ആസ്വാദകര്‍ക്കിടയില്‍.

ചിത്രത്തിന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവര്‍ക്കു പോലും അഭിനേതാക്കളുടെ പ്രകടനത്തെയും കാസ്റ്റിംഗിലെ കൃത്യതയേയും അനുമോദിക്കാതെ വയ്യ. പല കഥാപാത്രങ്ങളുടെയും മൂന്നു കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഏറെ ശ്രമകരമായ ആ ജോലി ഭംഗിയായി തന്നെ സംവിധായകനും കൂട്ടരും നിര്‍വ്വഹിച്ചിട്ടുണ്ട്.

സലിം കുമാറിനൊപ്പം മകന്‍ ചന്തു കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നതാണ് മാലിക്കിനെ സംബന്ധിച്ച മറ്റൊരു കൗതുകം. സലിം കുമാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പ കാലമാണ് ചന്തു അവതരിപ്പിക്കുന്നത്.

മറ്റൊരു കൗതുകകരമായ കാസ്റ്റിംഗ് നടി ജലജയുടേതും മകള്‍ ദേവിയുടേതുമാണ്. ചിത്രത്തില്‍ ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവിയാണ്. ഇരുപത്തിയൊന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം ജലജ വീണ്ടും അഭിനയിക്കുന്നു എന്ന സവിശേഷതയും മാലിക്കിനുണ്ട്.
 'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക