Image

രജിഷ വിജയന്‍ തെലുങ്കില്‍ രവി തേജയുടെ നായിക

Published on 19 July, 2021
രജിഷ വിജയന്‍ തെലുങ്കില്‍ രവി തേജയുടെ നായിക
ലയാള സിനിമയില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. പിന്നീടുള്ള ചിത്രങ്ങളില്‍ അമ്ബരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിന് പിന്നാലെ തമിഴിലും താരം തിളങ്ങിയിരുന്നു. ഇപ്പോഴിതാ തെലുങ്കിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് രജീഷ. രവി തേജയുടെ നായികയായാണ് താരം തെലുങ്കിലേക്ക് അരങ്ങേറുന്നത്.

രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന തെലുങ്ക് ചിത്രത്തിലാണ് രജിഷ ആദ്യമായി അഭിനയിക്കുക. ഇതേതുടര്‍ന്ന് രജീഷയെ തങ്ങളുടെ ടീമിലേക്ക് സ്വ​ഗതം ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. തൊട്ടുപിന്നാലെ സന്തോഷം പങ്കുവെച്ചുകൊണ്ട് താരവും രം​ഗത്തെത്തി. രവി തേജയ്ക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറുന്നതില്‍ സന്തോഷമുണ്ടെന്നാണ് താരം കുറിച്ചത്. ശരത് മന്ദവനയാണ്  സംവിധാനം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക