Image

'നരകാസുരന്‍' ഒടിടി റിലീസിന്

Published on 18 July, 2021
'നരകാസുരന്‍' ഒടിടി റിലീസിന്
സാധൃവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് നരേന്‍ ഒരുക്കുന്ന ചിത്രമാണ് 'നരകാസുരന്‍'. ട്രെയ്ലറും ടീസറും പുറത്തിറങ്ങി രണ്ട് വര്‍ഷമായിട്ടും ചിത്രം റിലീസ് ചെയ്യാത്തത് എന്തെന്ന ചോദ്യങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇപ്പോഴിതാ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. സോണി ലിവില്‍ ആഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകാസുരന്‍. സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആയിരുന്നു ചിത്രം ആദ്യം നിര്‍മ്മിച്ചിരുന്നത്. പിന്നീട് ഗൗതം മേനോനെതിരെ സാമ്ബത്തികമായ ആരോപണങ്ങള്‍ കാര്‍ത്തിക് നരേന്‍ ഉയര്‍ത്തുകയുണ്ടായി. തുടര്‍ന്ന് നിര്മ്മാതാവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ഇന്ദ്രജിത്തും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട് നരകാസുരനില്‍. ലക്ഷ്മണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക