Image

കമല്‍ ഹാസന്റെ 'വിക്രം' ചിത്രീകരണം തുടങ്ങി

Published on 17 July, 2021
കമല്‍ ഹാസന്റെ 'വിക്രം' ചിത്രീകരണം തുടങ്ങി
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ ചിത്രം 'വിക്രം' ഷൂട്ടിംഗ് ആരംഭിച്ചു. തന്‍റെ 66-ാം പിറന്നാള്‍ ദിനത്തിലാണ് കമല്‍ഹാസന്‍ ആദ്യമായി ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ഹൈസ്കൂള്‍ ഒത്തുകൂടല്‍ പോലെ തോന്നുന്നു' എന്നാണ് പൂജയോട് കൂടി ആരംഭിച്ച ആദ്യ ദിനത്തെക്കുറിച്ച്‌ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. വിജയ് സേതുപതിയും മറ്റണിയറ പ്രവര്‍ത്തകരും പൂജാവേളയില്‍ സന്നിഹിതരായിരുന്നു.

കൈതി' 'മാങ്കാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലോകേഷ് കനകരാജ് ആണ് സംവിധായകന്‍. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം'. രാജശേഖറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1986ല്‍ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്‍റെ പേരും 'വിക്രം' എന്നു തന്നെയായിരുന്നു. 

പുതിയ ചിത്രം സമകാലികമായ പല പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതാണെന്ന് കമലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകളുണ്ട്. ഒരു രാഷ്ട്രീയ ചിത്രം ചെയ്യണമെന്ന് കുറച്ചു കാലമായി കമല്‍ ആഗ്രഹിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക