Image

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

Published on 17 July, 2021
ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം മേപ്പടിയാന്റെ സെന്‍സറിങ് കഴിഞ്ഞു. ചിത്രത്തിന് ക്ലീന്‍ യു ആണ്. ഉണ്ണി തന്നെയാണ് സെന്‍സറിം​ഗ് കഴിഞ്ഞ വിവരംആരാധകരെ അറിയിച്ചത്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം വ്യക്തമാക്കി. നവാഗത സംവിധായകന്‍ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,മേജര്‍ രവി, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്‍സന്‍, മനോഹരിയമ്മ, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമന്‍, കാര്‍ത്തിക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ UMF ന്റെ ആദ്യ ചിത്രമാണ് മേപ്പടിയാന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക