Image

റീല്‍ പരാമര്‍ശം വേദനിപ്പിച്ചു; നടന്‍ വിജയ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്

Published on 16 July, 2021
റീല്‍ പരാമര്‍ശം വേദനിപ്പിച്ചു; നടന്‍ വിജയ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്
ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് തമിഴ് നടന്‍ വിജയ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്. മദ്രാസ് ഹൈക്കോടതിയിലാകും അപ്പീല്‍ നല്‍കുക. ഹൈക്കോടതിയുടെ 'റീല്‍ ഹീറോ' പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ കുമരേശന്‍ അറിയിച്ചു.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കൃത്യമായ നികുതി അടയ്ക്കാന്‍ തയ്യാറാണെന്നും രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും മറ്റും വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീല്‍ നല്‍കുക എന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുന്‍പ് വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ ഹീറോ ആകരുത് എന്നാണ് കോടതി പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക