Image

കിയ കാര്‍ണിവല്‍ സ്വന്തമാക്കി ഷൈന്‍ ടോം ചാക്കോ

Published on 15 July, 2021
കിയ കാര്‍ണിവല്‍ സ്വന്തമാക്കി ഷൈന്‍ ടോം ചാക്കോ


മലയാള സിനിമയിലെ യുവതാര നിരയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഷൈന്‍ ടോം ചാക്കോ. എത്ര ചെറിയ വേഷം പോലും തന്റെ അഭിനയ പാടവം കൊണ്ട് ശ്രദ്ധേയമാക്കുന്ന ഷൈന്‍ തന്റെ യാത്രകള്‍ക്കായി ഏറ്റവും മികച്ച എം.പി.വി. സ്വന്തമാക്കിയിരിക്കുകയാണ്. കിയ മോട്ടോഴ്സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ആഡംബര എം.പി.വി. മോഡലായ കാര്‍ണിവലാണ് ഷൈന്‍ സ്വന്തമാക്കിയ വാഹനം. വാഹനം സ്വന്തമാക്കിയ സന്തോഷം ഷൈന്‍ ടോം ചാക്കോ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുള്ളത്.

തന്റെ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. കറുപ്പണിഞ്ഞ വാഹനമാണ് ഷൈന്‍ സ്വന്തമാക്കിയിട്ടുള്ളതെങ്കിലും കാര്‍ണിവലിന്റെ ഏത് വകഭേദമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 24.95 ലക്ഷം മുതല്‍ 29.95 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക