Image

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

(സലിം ആയിഷ : ഫോമാ പി ആർ ഓ) Published on 15 July, 2021
ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു
ഫോമാ സാംസ്കാരിക വിഭാഗം  ഓണാഘോഷത്തോടനുബന്ധിച്ച് ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും നടത്തും. ചെണ്ട മേളത്തിനും തിരുവാതിരയ്ക്കും യഥാക്രമം  ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്  750 ഡോളറും , രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക്   500  ഡോളറും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 250  ഡോളറും ക്യാഷ് അവാർഡ് നൽകും. 

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന  സംഘങ്ങൾ  ജൂലൈ 31-ന് മുൻപായി രജിസ്റ്റർ ചെയ്യണം. 

മത്സരിക്കാൻ പേര്  രജിസ്റ്റർ  ചെയ്യുന്നവർ ഓഗസ്റ് 10 നു മുൻപായി വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കണം .
 

നിബന്ധനകൾ

 1.തിരുവാതിരയ്ക്ക്  ഒരു ടീമിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടില്ല.

2  ചെണ്ട മേളത്തിന്  പഞ്ചാരി മേളമോ  പാണ്ടിമേളമോ  ആണ്  അനിവദിക്കുക .ശിങ്കാരിമേളം പാടുള്ളതല്ല

3 ആറു  മുതൽ 12  അംഗങ്ങൾ വരെ ചെണ്ടമേള മത്സരത്തിന്  ഒരു ടീമിൽ പങ്കെടുക്കാവുന്നതാണ് .

4 ചെണ്ടമേളത്തിനും, തിരുവാതിര കളിക്കും 10 മിനിട്ടാണ് സമയപരിധി

പൗലോസ് കുയിലാടൻ ചെയർമാനായും സണ്ണി കല്ലൂപ്പാറ നാഷണൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു
 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

ഡോക്ടർ : ജിൽസി ഡിൻസ് : 602.516.8800 (തിരുവാതിര )

ബിജു തുരുത്തുമാലിയിൽ   : 678.936.0692 (ചെണ്ടമേളം
Join WhatsApp News
Kalamdalam Vasu 2021-07-16 04:24:13
ദൈവീക കലകളിൽ ഒന്നാണ് കഥകളി. ഈ നോട്ടീസിലെ കഥകളി വേഷത്തെ ഇത്രയും വികൃതമാക്കിയത് ആരാണങ്കെലും നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല. കഥകളിയിലെ ഓരോ വേഷത്തിന്റെ നിറത്തിനും ചുട്ടിയ്ക്കും ആടുന്ന കഥയോട് നീതി പുലർത്തുന്നവയാണ്. ഫോമായുടെ സാംസ്കാരിക കമ്മറ്റി ഇത് മനസിലാക്കുമെന്ന് ഞാൻ കരുതട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക