Image

ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങി ജിബൂട്ടി

Published on 15 July, 2021
ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങി ജിബൂട്ടി
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ട് അമിത്‌ ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിബൂട്ടി. മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഫ്രഞ്ച് ഉള്‍പ്പെടെ ആറ് ഭാഷകളില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

ബ്ലൂഹില്‍ നെയ്‌ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മുന്‍പ് പുറത്തിറങ്ങിയ 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക്‌ സോങ്ങും ശ്രദ്ധ നേടിയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, വിനായക്‌ ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക