Image

മൽഹാർ (കവിത: ഇന്ദുലേഖ .വി)

Published on 15 July, 2021
മൽഹാർ (കവിത: ഇന്ദുലേഖ .വി)
മേഘം മഴനൂലിനാൽ
പച്ചപ്പട്ടു നെയ്യുമ്പോൾ
മനസ്സിൽ കവിത
ചിറകുടുപ്പുകൾ തുന്നും

കപോതങ്ങൾ കുറുകുന്ന
വെളുത്ത ശിലാതടങ്ങളിൽ
കൻമദം മണക്കുന്ന
ഇരുണ്ട താഴ്‌വരകളിൽ              നിൻ്റെ വിരലുകൾ
നിലാ വള്ളികളായ് നക്ഷത്രപ്പൂക്കൾ വിടർത്തും

ഉൻമാദത്തിൻ്റെ ആകാശച്ചരിവുകളിൽ
സ്വപ്നങ്ങൾ സഞ്ചാരം തുടങ്ങും

അകലേയ്ക്ക് മറഞ്ഞ
ജലത്തുണ്ടുകളിൽ
ഞാനൊളിപ്പിച്ച പ്രണയം
മൽഹാറായി നിന്നിൽ പെയ്തു തോരും

കവിത അപ്പോഴും
ശലഭച്ചിറകുകളിൽ കിനാക്കൾ തുന്നുണ്ടാകും


Join WhatsApp News
ആഷിഖ് പടിക്കല് 2021-07-15 16:48:39
👌👌👌👌👌👌👌👌👌
GEETHA S 2021-07-15 17:35:23
Super
Sony Sudheer 2021-07-16 03:20:46
Excellent style of writing 👍 Keep it up dear ❤️ Audio visual imagery.. fantastic 😘
Dimple Rose 2021-07-16 14:45:31
Very nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക