Image

മുട്ടി മുട്ടി നിന്‍ വാതിലില്‍ യേശു (പി. സി. മാത്യു)

പി. സി. മാത്യു Published on 14 July, 2021
 മുട്ടി മുട്ടി നിന്‍ വാതിലില്‍ യേശു (പി. സി.  മാത്യു)
നന്ദിയാലേ പാടി സ്തുതിക്കും
നന്മയാലെ നടത്തിയോനെ (2)
നാനാവിധ ശോധനയാല്‍
നന്നേ ഞാന്‍ വലഞ്ഞപ്പോഴും (2)

സ്‌നേഹ കരങ്ങള്‍ നീട്ടിനീയേകി
സ്വാന്തന വചനങ്ങളാശ്വസമായി (2)
ഭയപ്പെടേണ്ട ഞാന്‍ കൂടെ യുണ്ട്
ഭാരങ്ങളൊക്കെ ഞാന്‍ വഹിക്കാം (2)

നോക്കുക മാറാതെ എന്‍മുഖത്തേക്കു
നിര്‍ഭയമായി നീ നടക്കാന്‍ ക്രൂശില്‍ (2)
നല്‍കിയെല്ലേ ജീവന്‍ നിനക്കായ്  ഞാന്‍
നല്‍കുമോ നിന്‍ ജീവിതമെനിക്കായി (2)

കാത്തിരിക്കിന്നു ഹൃദയ വാതിലില്‍
കാതരം മുട്ടി മുട്ടിയകത്തു വരാന്‍ (2)
അത്താഴം കഴിക്കുവാന്‍ നിന്നോടൊപ്പം
അകമഴിഞ്ഞു കെട്ടി പുണരുവാന്‍(2)

 മുട്ടി മുട്ടി നിന്‍ വാതിലില്‍ യേശു (പി. സി.  മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക