Image

ഫോര്‍ മ്യൂസിക്‌സിന്റെ 'മ്യൂസിക് മഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

Published on 13 July, 2021
 ഫോര്‍ മ്യൂസിക്‌സിന്റെ 'മ്യൂസിക് മഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

ഡബ്ലിന്‍: ഫോര്‍ മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ ന്ധന്ധമ്യൂസിക് മഗി''ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോര്‍ മ്യൂസിക്‌സ് ഈണമിട്ട, ഡോ. മധു വാസുദേവന്റെ വരികള്‍ പാടി അഭിനയിച്ചിരിക്കുന്നത് അയര്‍ലന്‍ഡിലുള്ള ഗ്രേസ് മരിയ ജോസ് ആണ്. മനോഹരമായ ആലാപനവും, ദൃശ്യഭംഗിയും ഒത്തു ചേര്‍ന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോര്‍ മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ 'മ്യൂസിക് മഗി'ന്റെ അയര്‍ലന്‍ഡ് എപ്പിസോഡിലൂടെയാണ് ഗ്രേസിനെ ഫോര്‍ മ്യൂസിക്‌സ് കണ്ടെത്തിയത്.

സംഗീതരംഗത്തു മുന്നേറാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ന്ധമ്യൂസിക് മഗിലൂടെ അയര്‍ലന്‍ഡില്‍ നിന്നുള്ള പത്തൊന്‍പതോളം പുതിയ പാട്ടുകാരെയാണ് ഫോര്‍ മ്യൂസിക്‌സ്സംഗീതലോകത്തിന് സമ്മാനിക്കുന്നത്.ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫോര്‍ മ്യൂസിക്‌സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ അവസരവുമുണ്ട്. അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗി കാമറയിലാക്കിയിരിക്കുന്നത് അലന്‍ ജേക്കബ്, ഷൈജു ലൈവ്, അജിത് കേശവന്‍, ടോബി വര്‍ഗീസ്, ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. കിരണ്‍ വിജയ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.

കിളികളോടും പ്രകൃതിയോടും സല്ലപിച്ചു തന്േറതായ ലോകത്ത്, തുള്ളിച്ചാടി പാടി നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കാഴ്ചകളാണ് അന്പിളിപ്പൊന്‍ ചെപ്പിനുള്ളില്‍ എന്ന മനോഹരമായ ഗാനത്തിന്റെ ഇതിവൃത്തം. മനസില്‍ എവിടൊക്കെയോ ഗൃഹാതുരത്വം ഉണര്‍ത്തുന്ന, തൊണ്ണൂറുകളിലെ പാട്ടിന്റെ വസന്തകാലത്തെ ഓര്‍മിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകള്‍ റീലീസ് ആയിരിക്കുന്നത്. മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് ന്ധമ്യൂസിക് മഗ്ന്ധ എന്ന പ്രോഗ്രാം അയര്‍ലന്‍ഡില്‍ പരിചയപ്പെടുത്തുന്നത്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക