Image

നിര്‍ണായക വര്‍ഗ്ഗ സിദ്ധാന്തം (ക്രിറ്റിക്കല്‍ റേസ് തിയറി-ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ) Published on 13 July, 2021
നിര്‍ണായക വര്‍ഗ്ഗ സിദ്ധാന്തം (ക്രിറ്റിക്കല്‍ റേസ് തിയറി-ബി ജോണ്‍ കുന്തറ)
C R T, ഈ സമയം അമേരിക്കയില്‍, രാഷ്ട്രീയ മേഖലയിലും, മാധ്യമങ്ങളിലും പൊതുവേദികളിലും ചര്‍ച്ചാ വിഷയമായിട്ടുള്ള ഒരു പരികല്പന അഥവാ സിദ്ധാന്തം.
ഇതിന്റ്റെ അര്‍ത്ഥമോ പ്രാധാന്യതയോ എന്തെന്ന് എന്നതില്‍ ആര്‍ക്കും തീര്‍ച്ചയില്ല എന്നാലും വാഗ്വാദങ്ങള്‍ മുറപോലെ നടക്കുന്നുണ്ട്. 

ഇതുപോലുള്ള വിഷയങ്ങള്‍ പലേ സമയങ്ങളിലും ഉന്നത പഠന ശാലകളില്‍ പഠനവിഷയമായും ചര്‍ച്ചകളും ആയി കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നത് ഒരു നിര്‍ബന്ധിത സാമൂഹിക പരിണാമ ആവശ്യകത ആയി മാറിയിരിക്കുന്നു.

ഒരു നിര്‍വ്വചനം കേള്‍ക്കുന്നത് 'അത് വെള്ളക്കാരുടെ വര്‍ഗ്ഗo പൊതുവെ അധികാര മോഹികള്‍. അതിനാല്‍ വംശീയ വിരോധികള്‍. വിശേഷഭാഗ്യസ്ഥര്‍. അതിനാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍  സ്വാഭാവികമായി  പീഡിതര്‍ '

സി ആര്‍ ടി (C R T) ഇപ്പോള്‍ സര്‍വ്വകലാശാല നാലുകെട്ടുകളില്‍ നിന്നും പുറത്തു കടന്നു കുട്ടികളുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക് വ്യാപിച്ചിരിക്കുന്നു. കുട്ടികളെ പഠിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ചരിത്ര പുസ്തകങ്ങള്‍ തിരുത്തി എഴുതണം. കൂടാതെ സ്‌കൂളുകളില്‍ അധ്യാപകര്‍ അദ്ധ്യയനക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തണം. ഇതെല്ലാമാണ് ഇപ്പോള്‍ നിരവധി സ്‌കൂള്‍ ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യുന്നത്  കേട്ടുകാണും, 1619 പ്രൊജക്റ്റ്പദ്ധതി. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനം. 

ഇത്  വ്യാഖ്യാനിക്കുന്നത് അമേരിക്കയുടെ ചരിത്രം അടിമത്തത്തില്‍ നിന്നും വര്‍ഗ വിവേചനത്തില്‍ നിന്നും ആരംഭിക്കുന്നു.ലേഖനത്തിലെ കാതല്‍ 1619 ല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അടിമകള്‍ എത്തി. അവരെ വെള്ളക്കാര്‍ ഉപയോഗിച്ചാണ് ഈ രാജ്യം കെട്ടിപ്പെടുക്കുന്നത്. 1776 അല്ല അമേരിക്കയുടെ ജനന വര്‍ഷം.

ഇവരുടെ വാദമുഖം , 1776ല്‍ നടന്ന സ്വാതന്ത്ര്യ  പ്രഖ്യാപനം, ഇപ്പോള്‍ ആചരിക്കുന്ന ജൂലൈ നാല് അല്ല അമേരിക്കയുടെ ജന്മ ദിനം. അമേരിക്ക ജനിക്കുന്നത് 1619 ല്‍. അതിനു മുന്‍പേ കറുത്ത വര്‍ഗ്ഗക്കാര്‍ അമേരിക്കയില്‍ അടിമകളായി എത്തിയിരുന്നു.  യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ ഭൂഖണ്ഡത്തിലേയ്ക്ക് കുടിയേറ്റം നടത്തിയ ജനത അവരുടെ സഹായികളായി അടിമകളായി വാങ്ങിയ കറുത്ത വര്‍ഗ്ഗക്കാരെ കൊണ്ടുവന്നു എന്നത് വാസ്തവം.

നാം പഠിച്ചിട്ടുള്ള ചരിത്രം കാട്ടുന്നത് പതിനഞ്ചാം  നൂറ്റാണ്ട്  അന്ത്യകാലം മുതല്‍ സ്‌പെയിനില്‍ നിന്നും കുടിയേറ്റക്കാര്‍ എത്തിത്തുടങ്ങി. പുറകെ ഇംഗ്ലീഷുകാരും. അവരെ അനുഗമിച്ചു ഫ്രഞ്ചുകാരും. നിരവധി അധിവാസ കേന്ദ്രങ്ങള്‍ ഫ്‌ലോറിഡ മുതല്‍ വടക്ക് കാനഡ വരെ ഉടലെടുത്തു. ഈ കോളനികളെ ഭരിച്ചിരുന്നത് ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ് ഇതെല്ലാം തദ്ദേശ ഭരണകേന്ദ്രങ്ങള്‍ ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ആശയം ആ സമയം ആരും ചിന്തിച്ചിട്ടേയില്ല.

ചരിത്ര സത്യം, ജോര്‍ജ് വാഷിംഗ്ടണ്‍ നയിച്ച അമേരിക്കന്‍ സ്വാതന്ത്ര്യ  യുദ്ധം ബിട്ടീഷ് സൈനികരെ തോല്‍പ്പിച്ചപ്പോള്‍ മാത്രമേ അമേരിക്ക പൂര്‍ണ്ണമായും ജന്മം കൊണ്ടുള്ളു. അതിനെ എങ്ങിനെ തിരുത്തി എഴുതുവാന്‍ പറ്റും ?

കഴിഞ്ഞ കാലങ്ങളില്‍ ലോകമെമ്പാടും നടന്നിരുന്ന അടിമത്തം ആര്‍ക്കും നിരസിക്കുവാന്‍ സാധ്യമല്ല. മുകളില്‍ സൂചിപ്പിച്ചതുപോലെ വ്യാപാരികള്‍ ആഫ്രിക്കയില്‍ നിന്നും വാങ്ങിയ കറുത്ത വര്‍ഗ്ഗക്കാരെ അമേരിക്കയില്‍ കൊണ്ടുവന്നു ഇവിടെ വെളുത്തവര്‍ക്കു വിറ്റു. ഇതെല്ലാം ആ കാലഘട്ടത്തില്‍ നടന്നു. അതിനാല്‍ കറുത്ത വര്‍ഗ്ഗക്കാരാണ് അമേരിക്ക ഈ രീതിയില്‍ കെട്ടിപ്പെടുത്തത് എന്ന് സമര്‍ത്ഥിക്കുന്നത് അവാസ്തവം.

ചരിത്രം മുഴുവനും ശരി  ആയിരിക്കണം എന്ന് ആരും ശഠിക്കേണ്ട. കാരണം, മുന്‍കാലങ്ങളില്‍ ഇന്നത്തെ മാതിരി ആരും സംഭവങ്ങള്‍ ഒന്നും റെക്കോര്‍ഡ് ചെയ്തു സൂഷിച്ചിട്ടില്ല. എന്നാല്‍ അതു മുഴുവന്‍ തെറ്റ് എന്നു വാദിക്കുന്നതും ശരിയല്ല. ഓരോ കാലഘട്ടത്തിനും ഒതുക്കുന്ന രീതികളില്‍ മാറ്റി എഴുതുവാന്‍ പറ്റുന്നതാണോ ചരിത്രം?

ചരിത്രം പരിശോധിച്ചാല്‍ പലേ ഘട്ടങ്ങളിലും സ്വാര്‍ത്ഥചിത്തനായ  മനുഷ്യന്‍ സഹജീവികളെ മുതലെടിത്തിട്ടുണ്ട് പീഡിപ്പിച്ചിട്ടുണ്ട്. അതെല്ലാം ഇന്നത്തെ നിലവാരത്തില്‍  നിയമവിരുദ്ധമായ  പ്രവര്‍ത്തികള്‍. അന്നത്തെ ശരികള്‍ പലതും ഇന്നത്തെ തെറ്റുകള്‍.

പലേ തലമുറകള്‍ക്കപ്പുറം നടന്ന തെറ്റുകള്‍ അന്നു തെറ്റുകള്‍  ചെയ്തവരെ ഇന്നത്തെ കോടതിയില്‍ വിസ്തരിക്കുവാന്‍ പറ്റുമോ? തെറ്റു ചെയ്തവരുടെ പിന്‍ഗാമികള്‍ ആരെല്ലാമെന്നും എങ്ങിനെ നിര്‍ണ്ണയിക്കും. കണ്ടുപിടിച്ചാല്‍ത്തന്നെ അവരെ പൂര്‍വ്വകാല പിതാക്കള്‍ നടത്തിയ കുറ്റങ്ങള്‍ക്ക് ശിഷിക്കാമോ?

ചരിത്രം പഠിക്കുക മനസ്സിലാക്കുക എന്നു കരുതി അത് ഒരു പ്രതികാര കരു ആയി മാറ്റരുത്. ഹിറ്റ്ലര്‍ ഭരണ സമയം ജര്‍മ്മനിയിലും പ്രാന്ത പ്രദേശങ്ങളിലും നടന്ന ക്രൂര കൃത്യങ്ങള്‍ക്ക് കണക്കില്ല. അതില്‍ പങ്കെടുത്ത നാറ്റ്‌സികളുടെ മക്കളോ പേരക്കിടാങ്ങളോ  ഇന്നു ജീവിക്കുന്നു. ഇവരെ യുദ്ധ  കുറ്റം ചുമത്തി ശിക്ഷിക്കാമോ?

C R T  പ്രചരിപ്പിക്കുന്നത് ഇന്നു ജീവിക്കുന്ന എല്ലാ വെള്ളക്കാരും ജന്മസിദ്ധമായി അധികാര അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ളവര്‍. വെള്ള ആധിപത്യ മോഹികള്‍. അതിനാല്‍ ഇവരെ വെറുതെ വിട്ടുകൂടാ. ഇവിടെ പലതും അവസരോചിതമായി പലരും മറക്കുന്നു. എങ്ങിനെ ബാരാക് ഒബാമ രണ്ടുതവണ പ്രസിഡന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു? കൂടാതെ ഇപ്പോള്‍ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയും .13.5 ശതമാനം ജനതയാണോ ഇവരെ തിരഞ്ഞെടുത്തത്.

അടിമത്തം പൂര്‍ണ്ണമായും തുടച്ചു മാറ്റുന്നതിനാണ് എബ്രഹാം ലിങ്കണ്‍ 1861ല്‍ അമേരിക്കയില്‍ തെക്കന്‍ സംസ്ഥാങ്ങളുമായി ആഭ്യന്തര യുദ്ധം നടത്തുന്നത്.  ഈ യുദ്ധത്തില്‍ 75000 ത്തിലേറെ വെള്ളക്കാരുടെജീവന്‍ ഒടുക്കപ്പെട്ടു. ഇതൊന്നും ആരും മറക്കരുത്.

കൂടാതെ എല്ലാ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക കായിക മേഖലകളും പരിശോധിക്കുക. എത്രയോ വിജയികളായ കറുത്ത വര്‍ഗ്ഗക്കാര്‍. വെള്ളക്കാര്‍ ഇവരുടെ ഉദ്യമങ്ങള്‍ നിറത്തിന്റ്റെ അടിസ്ഥാനത്തില്‍ ബഹിഷ്‌കരിച്ചിരുന്നെങ്കില്‍ ഇവര്‍ ആരെങ്കിലും ജീവിതത്തില്‍ വിജയിക്കുമായിരുന്നോ?
വളര്‍ന്നു വരുന്ന തലമുറയെ പഠിപ്പിക്കരുത് വെള്ളക്കാരെല്ലാം വംശീയ ഭിന്നത ശീലമാക്കിയിട്ടുള്ളവര്‍. അതിനാല്‍ ഇന്നും എല്ലാ കറുത്തവര്‍ഗ്ഗക്കാരും ഇവരുടെ ബലിയാടുകള്‍. ഇവിടെ ഇവര്‍ ശ്രമിക്കുന്നത്, 

മതങ്ങള്‍ ചെയ്യുന്നതുപോലെ കുട്ടികളെ ചെറുപ്പത്തിലേ ബ്രെയിന്‍ വാഷ് നടത്തുക അങ്ങനെ ഇവരെ നേതാക്കളുടെ സ്വാര്‍ത്ഥ മോഹ സഫലീകരണത്തിന് ഉപയോഗിക്കുക.

ഇന്നത്തെ അമേരിക്കയുടെ നിറം വെറും വെളുപ്പും കറുപ്പും മാത്രമല്ല. നിരവധി മനോഹര നിറങ്ങള്‍ നിറഞ്ഞ ഒരു പരവതാനി. ഇവിടെ ഇതുപോലുള്ള വിഘടിത ചിന്തകള്‍ കുഞ്ഞു മനസ്സുകളിലേയ്ക് വാരി വിതറുന്നത് ഒരു രാഷ്ട്രത്തിന്റ്റെ ഭാവി കെട്ടുറപ്പിനും സമാധാന ജീവിതത്തിനും എത്രമാത്രം ആരോഗ്യ ജനകം എന്നും ചിന്തിക്കുക.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക