Image

മൂകസാക്ഷികൾ (കവിത: വിനീത് വിശ്വദേവ്‌)

Published on 12 July, 2021
മൂകസാക്ഷികൾ (കവിത: വിനീത് വിശ്വദേവ്‌)
വെള്ളിവെളിച്ചം പകർന്നപകലുകൾ രാവിൻമാറിലായി ചായുമ്പോൾ
ചക്രവാളസീമയിൽ ചുവന്നസൂര്യനെ പുൽകുന്നുആഴിയും.
ഇന്നുകൾക്ക് എന്നുംശവമഞ്ചംതീർക്കുന്നു രാത്രിയുടെ ലാളനകൾ
നാളകൾ കാത്തിരുന്ന ഇന്നുകൾ വെറും മൂകസാക്ഷികൾ.

നിമിഷങ്ങൾ പൊഴിച്ച ദിനങ്ങൾ വരില്ലെന്നറിയുമ്പോഴും
നാളെയുടെ വിരിമാറിടംകാത്തുകുതിക്കുന്നു എന്മനം.
നാഴികകൾ ധൃതിയിൽതാണ്ടിക്കടക്കുന്നു രാപ്പകലുകൾ
ചരിത്രംപേറിയ ഇന്നലകളേനിങ്ങൾ വിചിത്രമാക്കു എൻനാളകളേ...

പുഞ്ചിരിതൂകിയ മുഖങ്ങൾനിങ്ങൾക്കായി തന്നിടാം നിമിഷാർദ്രമാം സൗഹൃദങ്ങൾ
സ്വപ്നങ്ങൾ നേടുവാൻ യാത്രയിലാണ്ടുപോയി ഏവരും.
കാതങ്ങൾ താണ്ടിയവർ നിങ്ങൾ കാലമറിയാതെപൊയ്പോകുമ്പോൾ
ആഗസ്മികങ്ങളാം കാഴ്ച്ചയിൽഅറിയാതെ പോകുന്നുസുപരിചിതരായവർ.

ജീവിതശാഖിയിൽ നിമിഷവേഗങ്ങളെ ഓടിപ്പിടിക്കുന്നവർ നിങ്ങൾ
ഇന്നുകളിലെ ജീവിതംകാണാതെ നാളയുടെമറയിലേക്കു പോകുന്നു.
പരിഭ്രാന്തനായി ഓടുന്നുനീയും ഞാനുംനമ്മുടെലോകവും
ക്ഷണഭംഗുരമായ ജീവിതാന്ത്യത്തിൽ കയ്യൊപ്പ്ചേർക്കുന്നു സാക്ഷിയായി, മൂകസാക്ഷിയായി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക