Image

ക്രിട്ടിക്കൽ റേസ് തിയറി -സി ആർ റ്റി അഥവാ വിമർശനാത്മക വംശീയ സിദ്ധാന്തം-1 (സി. ആൻഡ്രൂസ്)

Published on 11 July, 2021
ക്രിട്ടിക്കൽ റേസ് തിയറി -സി ആർ റ്റി അഥവാ വിമർശനാത്മക വംശീയ സിദ്ധാന്തം-1  (സി. ആൻഡ്രൂസ്)
വലതുപക്ഷക്കാരുടെ കടുത്ത എതിർപ്പ് വിളിച്ച് വരുത്തിയ സിദ്ധാന്തമാണ് ക്രിട്ടിക്കൽ റേസ് തിയറി -സി ആർ റ്റി അഥവാ വിമർശനാത്മക വംശീയ സിദ്ധാന്തം. വെള്ളക്കാർക്കു മാത്രം ആസ്വദിക്കാൻ അവസരം ഉള്ള  ആനുകൂല്യങ്ങൾ എന്താണ്, അവ വെള്ളക്കാർ അല്ലാത്തവർക്ക്  എന്തുകൊണ്ട്, എത്രമാത്രം, നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന്  ശാസ്ത്രീയ വിശകലനം നടത്തി അവയ്ക്ക് പരിഹാരം തേടുവാനുള്ള  സംരഭം ആണ് വിമർശനാത്മക വംശീയ സിദ്ധാന്തം.

ഇന്ന് നിലവിലുള്ള നിയമക്രമങ്ങളെ വംശീയ  കാഴ്ചപ്പാടിൽ  വിമർശനാത്മക നിലപാടുകളിലൂടെ വീക്ഷിക്കുന്നതാണിത് .

രാഷ്ട്രീയം, നിയമം, സാമൂഹ്യ വ്യവസ്ഥകൾ,   വംശീയ വീക്ഷണങ്ങൾ; ഇവയെ പഠിക്കുകയും അവയിലെ പോരായ്മ്മകൾ പരിഹരിക്കാൻ  അത്തരം വിഷയങ്ങളിൽപ്രാവീണ്യം ഉള്ള പണ്ഡിതരുടെയും പൗരാവകാശ ആക്റ്റിവിസ്റ്റ്കളുടെ കൂട്ടായ്മ  എന്ന്  ഇതിനെ വിവരിക്കാം. ലോകമെമ്പാടും ഇത്തരം ഗ്രൂപ്പുകൾ ഉണ്ട്.

അമേരിക്കയിലാണെങ്കിൽ വംശം, വർണ്ണം എന്നിവയുടെപേരിൽ ചിലർക്ക് ലഭിക്കുന്നആനുകൂല്യങ്ങളും ചിലർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങളും പൊതുജന ശ്രദ്ധയിൽ കൊണ്ടുവരിക,  വംശീയതയുടെ ഇരയായവരെ ബോധവൽക്കരിക്കുകതുടങ്ങിയവയാണ് വിമർശനാത്മക വംശീയ സിദ്ധാന്തം ലക്ഷ്യമിടുന്നത് .

1970 കളിൽ അമേരിക്കയിലെ  അനേകം നിയമ പണ്ഡിതരുടെ എഴുത്തുകളിലൂടെ ഉത്ഭവിച്ച ഈ  സിദ്ധാന്തം 1980 ൽ ഒരു പ്രസ്ഥാനമായി രൂപം പ്രാപിച്ചു. കറുത്തനിറമുള്ളവരും സ്ത്രീകളും  സഹിച്ച പീഢനങ്ങളും പൗരാവകാശ നിഷേധങ്ങളും 1960 മുതൽ ആക്റ്റിവിസ്റ്റുകൾ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ആക്റ്റിവിസ്റ്റുകൾ പലരും വ്യത്യസ്തമായ വീക്ഷണം ഉള്ളവരാണ്.  വംശീയത, വർണ്ണവിവേചനം, വെള്ളക്കാർക്കു മാത്രം ലഭിക്കുന്ന പരിഗണന, ആനുകൂല്യങ്ങൾ, വെള്ളക്കാരുടെ വർണ്ണ മേധാവിത്തം, നിയമത്തിൻറ്റെ പഴുതുകളിലൂടെ പണക്കാർ രക്ഷപെടുന്ന ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം, പല നിയമങ്ങളിലെ അവ്യക്തത, ഒരേ നിയമത്തിൽത്തന്നെ പുരുഷന് സ്ത്രീകളെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത്, ലിംഗഭേദത്തിൽ അടിസ്ഥിതമായ വേതനം, ഇവയൊക്കെ വിമർശനാത്മക വംശീയ  സിദ്ധാന്തത്തിൻറ്റെ പൊതു തട്ടകമാണ്.

സി.ആർ.ടിക്ക്  അനുകൂലമായും പ്രതികൂലമായും വാദങ്ങൾ ഇന്ന് നിലവിലുണ്ട്. അമേരിക്കയിൽ വെള്ളക്കാർക്ക് സ്‌പെഷ്യൽ പ്രിവിലേജസ്സ്‌ നിലവിലുണ്ട് എന്ന വസ്തുതയെ  വിമർശനാത്മക വംശീയ സിദ്ധാന്തം  പുറത്തു കൊണ്ടുവന്നു. അമേരിക്കൻ വ്യവസായ, വാണിജ്യ, സാമ്പത്തിക,സാമൂഹ്യ, രാഷ്ട്രീയ, മത, വിദ്യാഭ്യാസ, മിലിട്ടറി, ലോ എൻഫോഴ്‌സ്‌മെൻറ്റ്‌, ജുഡീഷ്യറി, മണ്ഡലങ്ങളിൽ മാത്രമല്ല ഗവെർമെൻറ്റ്   തലത്തിലും വംശീയ വർണ്ണ ആനുകൂല്യങ്ങൾ നിലനിൽക്കുന്നു. ഇതിൻറ്റെ മേൻമയും ലാഭവും വെള്ളക്കാർക്ക് അനുകൂലമാണ്. വെള്ളക്കാർക്കു ലഭിക്കുന്ന ആനുകൂല്യം മറ്റുള്ളവർക്ക്കൂടി   ലഭിക്കേണ്ട പങ്ക് ആണ്.

നിയമ നിർമ്മാണവവും, നിയമങ്ങളും നിയമ നിർവഹണവും വെള്ളക്കാരെ സംരക്ഷിക്കുവാനും വെള്ളക്കാർ അല്ലാത്തവരെ വേർതിരിച്ചു ശിക്ഷിക്കാനും ഉള്ളവയാണ്. ഒരേ കുറ്റത്തിന് വെള്ളക്കാരന് കിട്ടുന്ന ശിക്ഷ കുറവും മറ്റുള്ളവർക്കു കിട്ടുന്ന ശിക്ഷ കൂടുതലുമാണ്. ജെയിൽശിക്ഷ അനുഭവിക്കുന്നവർ
കൂടുതലും വെള്ളക്കാർ അല്ലാത്തവർ ആണ്. പണവും നിയമവും ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും വെള്ളക്കാരെ രക്ഷിക്കുവാനും മറ്റുള്ളവരെ ജെയിലിൽ അടക്കുവാനും ഉള്ളതാണ്. അമേരിക്കയിലെ പ്രൈവറ്റ് പ്രിസണുകളിലെ  തടവറകൾ എപ്പോഴും നിറക്കുവാനാണ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം നിലവിലുള്ളത് എന്ന്പോലും തോന്നാം. ഇവയിൽ അടക്കപ്പെടുന്നത് കൂടുതലും പണമില്ലാത്തവരെയാണ്.

സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യ നീതി ലഭിക്കാത്തിടത്തോളംകാലം വംശീയ മേൽക്കോയ്മ്മ ഇവിടെ നിലനിൽക്കുന്നു എന്ന് വ്യക്തം.  വെള്ളക്കാരുടെ സംസ്ക്കാരം ആണ് രാജ്യത്തിൻറ്റെ മാനദണ്ഡം. മറ്റു സംസ്ക്കാരങ്ങൾക്കു അവ അർഹിക്കുന്ന  പദവി ലഭിക്കുന്നില്ല. റിയൽ എസ്റ്റേറ്റ്, ബാങ്ക് ലോൺ, ജോലി സാധ്യത, വിദ്യാഭ്യാസം എന്നിവയിലെല്ലാം വംശീയ വിദ്വെഷം നിറഞ്ഞുനിൽക്കുന്നു. മാർട്ടിൻ ലൂഥർ കിംഗ് നയിച്ച പൗരാവകാശ പ്രസ്ഥാനംപോലും വെള്ളക്കാർ അല്ലാത്തവർക്കുള്ള അവകാശങ്ങൾ ഒന്നും നേടിയെടുത്തിട്ടില്ല.

വിമർശനാത്മക റേസ് സിദ്ധാന്തം നയിക്കുന്ന ചില ചിന്തകൾ:

അമേരിക്കയിൽ ഇന്ന് നിലവിലുള്ള വംശീയ മേൽക്കോയ്‌മ അവസാനിപ്പിക്കാനും പൊതുജന ബോധവൽക്കരണം നടത്തുവാനും  വിമർശനാത്മക വംശീയ  സിദ്ധാന്തം ഉപകരിക്കും എന്നാണ് ഇതിൻറ്റെ  ആക്റ്റിവിസ്റ്റുകൾ കരുതുന്നത്. വിമർശനാത്മക വംശീയ  സിദ്ധാന്തം ഗവർമെന്‍റ്റ്  ഏജൻസികളിൽ പഠിപ്പിക്കുന്നത് ട്രംപ്  വിലക്കി പക്ഷേ ബൈഡൺ അ വിലക്ക് അസാധുവാക്കി.

അമേരിക്കൻ സമൂഹത്തിലും ഭൂഗോളത്തിൻറ്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന വംശീയ വർണ്ണ മേധാവിത്തം ഇല്യായ്മ്മ ചെയ്യുവാൻ അവയുടെ ദൂഷ്യ ഫലങ്ങൾ പുറത്തുകൊണ്ടുവരണം. വംശീയ മേൽക്കോയ്മ്മയും ആധിപത്യവും ഇന്ന് അമേരിക്കൻ സമൂഹത്തിൻറ്റെ അടിസ്ഥാനം ആണ്. അമേരിക്കയിലെ 25 % ആൾക്കാർ അടിമത്തം തിരികെ കൊണ്ടുവരണം എന്ന്  ആഗ്രഹിക്കുന്നവർ ആണ്. ആരായിരിക്കണം അടിമ എന്നതും വ്യക്തം. വെള്ളക്കാരൻ എന്ന പദവി, പ്രിവിലേജ് മാത്രംമതി അവനെ മറ്റുള്ളവരുടെ മുന്നിൽ നിർത്താൻ. അത് മാറണം, മാറ്റണം. പ്രിവിലേജ്
കഴിവുകളിൽ അടിസ്ഥാനപ്പെടുത്തിയുള്ളതു  ആയിരിക്കണം. തൊലിയുടെ നിറം അല്ലകഴിവുകളുടെ മാനദണ്ഡം.

വലിയ കുറ്റങ്ങളും വൈറ്റ് കോളർ കുറ്റങ്ങളും ചെയുന്നത്  യൂറോപ്യൻ പാരമ്പര്യം ഉള്ള വെള്ളക്കാർ ആണ്. എന്നാൽ അവർ ശിഷിക്കപ്പെടാറില്ല.  എന്നാൽ നിസാര  കുറ്റങ്ങൾ ചെയ്യുന്ന മറ്റുള്ളവർ  ലീഗൽ ഫീസ് പോലും മുടക്കാൻനിവർത്തി ഇല്ലാത്തതിനാൽ ജെയിലിൽ പോകുന്നു. ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിലെ ഈ  അവസ്ഥക്ക് മാറ്റം ഉണ്ടാവണം.

അമേരിക്കയിൽ റേസിസം ഇല്ല എന്ന് പറയുന്നത് കുറെ  ആക്ടിവിസ്റ്റുകൾ മാത്രമാണ് എന്ന പ്രൊപ്പഗാണ്ട വളരെക്കാലം മുതൽതന്നെ കാണാം. കണ്ണടച്ചു ഇരുട്ടാക്കുന്ന ഈ  പ്രവണത റേസിസ്റ്റുകളുടെ തന്ത്രമാണ്. കുറെവിഭാഗം ജനങ്ങളുടെ നിലനില്പിനു തന്നെ ഇ സിദ്ധാന്തം അപകടകരമാണ്. റേസിസ്റ്റുകളുടെ കുടുംബത്തിൽ കുഞ്ഞുങ്ങളെപ്പോലും റേസിസ്റ്റുകൾ ആക്കുന്ന പെരുമാറ്റവും സംസാരവും നിലനിൽക്കുന്നു. ഇത്തരം കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ സ്വയം ബോധവൽക്കരിക്കപ്പെടുന്ന കാലംവരെ റേസിസ്റ്റുകൾ ആയിരിക്കും.

അതുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിലെ മറ്റു  ഘടകങ്ങളിലും റേസിസം അമേരിക്കയിൽ നിലനിൽക്കുന്നു എന്ന വസ്തുത പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്.  ധാർമ്മികത മാത്രമല്ല ഭരണഘടനപരമായ ഉത്തരവാദിത്തം കൂടിയാണ്. നിയമത്തിനും ഭരണഘടനക്കും സാമൂഹ്യ നീതികൾക്കും മുന്നിൽ എല്ലാവരും  ഒരുപോലെയായിരിക്കണം.

 അമേരിക്കയിൽ നിലവിലുള്ള റേസിസം, അത് നിലനിക്കുന്നു എന്ന വസ്തുത സമൂഹത്തിൻറ്റെ എല്ലാ മണ്ഡലങ്ങളിലും അംഗീകരിക്കപ്പെടണം, എന്നാൽ മാത്രമേ റേസിസത്തെ ഇല്ലാതാക്കാൻ സാധിക്കയുള്ളു. റേസിസം ഇല്ല എന്ന് പറയുന്നവർ ആണ് റേസിസ്റ്റുകൾ. വൈറ്റ് പ്രിവിലേജ് ഇവിടെ നിലവിൽ ഉണ്ട് എന്നതു അംഗീകരിക്കണം. എങ്കിൽ മാത്രമേ  സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വൈരുദ്ധ്യ  സത്യങ്ങൾ പുറത്തുകൊണ്ടുവന്നു  സമൂഹത്തെ ബോധവൽക്കരിക്കാനും സമൂഹത്തെ രൂപാന്തരപ്പെടുത്തുവാനും   സാധിക്കയുള്ളു. ഇവയിലെ ഏതെങ്കിലും
സത്യം മറച്ചുവച്ചാൽ  റേസിസം എന്ന ക്യാൻസർ എന്നും അമേരിക്കൻ സമൂഹത്തെ കാർന്നു നശിപ്പിക്കും. ഉത്തമ ഉദാഹരണമാണ് പോലീസ്ഷൂട്ടിങ്ങിൽ കൊല്ലപ്പെടുന്ന കറുത്തവരുടെ എണ്ണം.

കറമ്പനാണ്  സംശയമുള്ള കുറ്റവാളിയെങ്കിൽ  'ഷൂട്ട് ഫസ്റ്റ്' എന്ന അലിഖിത പ്രവണത പല പോലീസ് ഡിപ്പാർട്മെൻറ്റിലും നിലനിൽക്കുന്നു എന്നതാണ് സത്യം. കൂട്ടക്കൊല നടത്തിയ വെള്ളക്കാരനെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻറ്റിൽ കൊണ്ടുപോകുന്ന പോലീസിനെ നമ്മൾ കണ്ടു. അതേ സമയം കൊലയാളി സസ്സ്പെക്റ്റ് കറുമ്പൻ ആണെങ്കിൽ അവൻ കൊല്ലപ്പെട്ടിരിക്കും, അതാണ് പൊതുവേ കണ്ടുവരുന്നസത്യം. അതിനെ പല മുട്ടാപ്പോക്കുകൾ നിരത്തി ന്യായികരിക്കുന്നവരും ഉണ്ട്.വൈറ്റ് പ്രിവിലേജ് നിലനിൽക്കുന്നു എന്നതും  കറുത്തവർക്കെതിരെയും വെള്ളക്കാരല്ലാത്തവർക്കെതിരെയും റേസിസം നിലനിൽക്കുന്നു എന്ന വസ്തുതയും ഒരുപോലെ അംഗീകരിച്ചു പരിഹാരം നേടണം.

അമേരിക്കയിലെ റേസിസത്തെ മറച്ചുവെക്കാതെ അതിനെതിരെ സാമൂഹ്യ ബോധവൽക്കരണം നടത്തുക എന്നതാണ്  വിമർശനാത്മക റേസ് സിദ്ധാന്തം ചെയ്യുന്നത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ എന്നതിനെ ഓൾ ലൈവ്സ് മാറ്റർ എന്ന് പറഞ്ഞു എതിർക്കുമ്പോൾ അത് ശരിയാണ് എന്ന് ഉപരിതലത്തിൽ തോന്നാം. എന്നാൽ കറുത്തവരുടെ കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് ഓൾ ലൈവ്‌സ് മാറ്റർ എന്ന് അട്ടഹസിക്കുന്നതു എന്നതല്ലേ സത്യം. അത്തരം; സത്യത്തെ മറക്കുന്ന പ്രവണതയാണ് അമേരിക്കയിൽ വംശീയ വേർതിരിവ് ഉണ്ടാക്കിയതും ഇന്നും നിലനിർത്തുന്നതും വളർത്തുന്നതും.

വംശീയ വേർതിരിവ് മനോഭാവം കുടുംബങ്ങളിൽനിന്നും നേടുന്നു, സാമൂഹ്യസാഹചര്യങ്ങൾ അവയെ വളർത്തുന്നു. ചില വെള്ളക്കാരുടെ കുടുംബങ്ങളിലെസംസ്ക്കാരം വെള്ളക്കാർ അല്ലാത്തവരോടുള്ള വെറുപ്പ് ആണ്. താങ്ക്സ്ഗിവിങ്ങിനു വരുന്ന അർച്ചി ബങ്കർ ടൈപ്പ് അങ്കിൾ കോമഡി  മാത്രമല്ല വെള്ളക്കാരുടെ സംസ്ക്കാരവും മനോഭാവവും ആണ്.

കുടുംബങ്ങളിലെ വംശീയ വേർതിരിവ് മനോഭാവം ഇല്ലാതാക്കാൻ വളരെക്കാലത്തെ ബോധവൽക്കരണം ആവശ്യമാണ്. എന്നാൽ സമൂഹത്തിൽ കാണുന്ന വംശീയ വേർതിരിവും, വൈരുദ്ധ്യതയും നിയമങ്ങളിലൂടെയും ബോധവൽക്കരണങ്ങളിലൂടെയും നേരിടുക എന്നത് ഗവർമെൻറ്റ് തലത്തിലും മറ്റു സാമൂഹ്യ മണ്ഡലങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും പ്രാവർത്തികമാക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. അത്തരംസ്ഥാപിത സംരംഭങ്ങളെയാണ് ട്രംപ് എക്സികുട്ടീവ് ഓർഡറിലൂടെനിർത്തലാക്കിയത്‌.

വർണ്ണവെറിയ വെള്ളക്കാർ ട്രംപിന് ഹല്ലേലുയ്യായും പാടുന്നു.  അമേരിക്കയുടെ സംസ്ക്കാരത്തിൽ അലിഞ്ഞുചേർന്ന വർണ്ണവെറിയും മേൽക്കോയ്മ്മയും നൂറുമേനി വിളഞ്ഞത് ട്രംപ് ഭരണകാലത്താണ്.  വർഷത്തിലൊരിക്കൽ ബ്ലാക്ക് ഹിസ്റ്ററി മാസം ആചരിച്ചാൽ റേസിസത്തിനു  പരിഹാരം ആവുന്നില്ല, റേസിസത്തിനെതിരെ പൊരുതുവാൻ കർശനമായ നിയമങ്ങളും നീതി നിർവഹണ മാർഗങ്ങളും ഉണ്ടായിരിക്കണം. നിലവിലുള്ളനിയമങ്ങൾ സമഗ്രമായി സമൂഹത്തിൽ നിർവഹിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.

സമൂഹത്തിലെ എല്ലാ വ്യക്തികളിലും റേസിസം നിലനിൽക്കുന്നു, വംശീയ വെറുപ്പും വേർതിരിവും സംസ്ക്കാരികമായും ധാർമ്മികവുമായി പുരോഗമിച്ച ഒരു സമൂഹത്തിന് അപകടകരമാണ് എന്ന   മനോഭാവം എല്ലാ വ്യക്തികളിലും ഉണ്ടാവണം. വൈറ്റ് വംശം മറ്റുള്ളവരെക്കാൾ കൂടുതൽ പ്രിവിലേജ് അനുഭവിക്കുന്നു എന്ന വസ്തുത അംഗീകരിക്കുന്നത് വൈറ്റ്സിനെരെയുള്ള വെറുപ്പ് ആണെന്ന്
തെറ്റിദ്ധരിപ്പിക്കുന്നു ചില വെള്ളക്കാരായ വംശീയ വെറുപ്പിൻറ്റെ പ്രചാരകർ. വെള്ളക്കാരുടെ പ്രിവിലേജസ്സ്‌ നിലനിർത്തിക്കൊണ്ടു പോകുവാനുള്ള ഒരുവ്യവസ്ഥാപിത ഉദ്യമം ആണ് ഇത് എന്ന് പലരും മനസ്സിലാക്കുന്നില്ല.

വിമർശനാത്മക റേസ് സിദ്ധാന്തം വെള്ളക്കാർക്കെതിരെ ഉണ്ടാക്കിയ പ്രസ്ഥാനമാണ്എന്ന കുപ്രചരണം  വെള്ളക്കാരിലെ വർഗീയ വാദികൾ പ്രചരിപ്പിക്കുന്നു. വെള്ളക്കാർ അല്ലാത്തവർക്കെതിരെയും  കറുത്തവർക്കെതിരെയുള്ള വംശീയ വെറുപ്പിനെതിരെയാണ് വിമർശനാൽമ്മക വംശീയ സിദ്ധാന്തം   പോരാടുന്നത്.
Join WhatsApp News
OBSERVER 2021-07-11 08:56:40
''കുടുംബങ്ങളിലെ വംശീയ വേർതിരിവ് മനോഭാവം ഇല്ലാതാക്കാൻ വളരെക്കാലത്തെ ബോധവൽക്കരണം ആവശ്യമാണ്. എന്നാൽ സമൂഹത്തിൽ കാണുന്ന വംശീയ വേർതിരിവും, വൈരുദ്ധ്യതയും നിയമങ്ങളിലൂടെയും ബോധവൽക്കരണങ്ങളിലൂടെയും നേരിടുക എന്നത് ഗവർമെൻറ്റ് തലത്തിലും മറ്റു സാമൂഹ്യ മണ്ഡലങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും പ്രാവർത്തികമാക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. അത്തരംസ്ഥാപിത സംരംഭങ്ങളെയാണ് ട്രംപ് എക്സികുട്ടീവ് ഓർഡറിലൂടെനിർത്തലാക്കിയത്‌.''- Excellent statement.
John Samuel 2021-07-11 09:12:21
Do you think d. trump will be in jail for spreading racism?. Arizona is bringing a lawsuit against him for challenging & sabotaging election
Tom 2021-07-11 09:15:19
American infrastructure should be second to none. - Our roads, bridges & water systems are crumbling - Our electric grid is vulnerable to outages - Too many lack access to affordable, high-speed Internet isn't that is the real problem we have. But you didn't say anything about it.
Christian 2021-07-11 09:20:54
Franklin Graham accused Democrats of trying to erase “everything Trump has done”. is franklin Graham a racist?. Why are Republicans so concerned someone will take their Bible? They clearly aren’t reading it anyway
American 2021-07-11 11:34:31
Donald Trump is the least racist President America got. Obama is the only President , who used the color of his skin to become our President. Trump has more African American friends than Obama got. Where is Obama buying a new house? Martha's Vineyard. Imagine a white colored Obama. He will not see the floor of the senate. He very successfully used his color to become the Senator first and then to become the President. A text book racist. When you have yellow fever, everything looks yellow. When you are a racist, everything looks racist.
JACOB 2021-07-11 17:42:25
Want success in America? Parents should take care of their children, educate, motivate them and guide them to get meaningful jobs. Takes discipline on the side of parents and children. We have seen immigrant communities having success in America. No amount of teaching CRT will help the Black community. Sorry, there are no short cuts. As part of CRT, they are cutting Asian Americans in college admissions. They are puling down one segment of the society to help another segment. Will not be successful. Just another gimmick started by Obama. Racial profiling of law abiding Asians is discrimination and unlawful. The Asians are doing better in education because they believe in the American dream, Black people are taught to hate their country by CRT. Having a police record by age 18 will not help in job prospects. Having a child out of wedlock at age 16 will not help a girl in job prospects. Now, I may be branded a racist because I tell the truth.
Political Observer 2021-07-12 02:54:20
Well said Jacob. To think and say with an unbiased mind is a gift. No one can call you a racist because you said the truth. I hope the malayalee community will develop the guts to think independently without the fake media influence. Keep writing. Good luck!
Sussan Thomas, NJ 2021-07-12 10:02:35
Why the hell isn’t Trump behind bars? Why the hell is he on Fox News? He tried overthrowing our government. He is STILL trying to overthrow our government. Donald Trump is a traitor and a terrorist. Steven Mnuchin funneled $500B of PPP Covid relief loans, gave millions to himself, Kushner, Devin Nunes, Betsy DeVos, Joel Osteen, Kanye West, Tom Brady, $334K to Moscow Mitch’s wife Elaine Chao. When is this theft going to be looked into?
Vimala Abraham 2021-07-12 19:05:06
trump on Critical Race theory : Some social media users are calling trump a “nitwit,” some are wondering if he is having a mental breakdown, others are just trying to understand what he’s trying to say. Yes, we are talking about Donald Trump’s bizarre statement on his website on Monday that reads: “1776, not 1619!” The baffling three-word press release appears to be an attack against the New York Times’ “1619 Project” which aims to “reframe the country’s history by placing the consequences of slavery and the contributions of black Americans at the very center of our national narrative.” Trump’s statement comes less than 24 hours after he delivered a speech at the CPAC gathering on Sunday. “We will completely defund and bar critical race theory. 1776, not 1619, if you don’t mind,” Trump told the crowd attending the conservative conference. “And if government-run schools are going to teach children to hate their country, we will demand school choice that we already have. If you listen to the media or watch the evening newscast, our country has really gone bad. All we talk about is race. That’s all they talk about. Race. The whole show — race, race.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക