Gulf

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

Published

on

ദുബായ്:   പന്തളം എന്‍.എസ്.എസ്  പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി,  "PALM INTERNATIONAL"  ഇക്കുറിയും “PALM വിദ്യാനിധി 2021”  നടപ്പിലാക്കുന്നു. പെണ്‍  സമൂഹത്തിന്റെ വിദ്യഭ്യാസം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കാണുന്ന ഇന്നത്തെ സാഹചര്യത്തില്‍, സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും മഹത്തായ സേവനം 1400  ലധികം അഗതികള്‍ക്ക് നല്‍കി പ്രവര്‍ത്തിച്ചു വരുന്ന പത്തനാപുരം ഗാന്ധിഭവന്‍ കുടുംബത്തിലെ 28 പെണ്‍കുഞ്ഞുങ്ങളുടെ ഈ വര്‍ഷത്തെ പഠന ധന സഹായമായി  2,15,000 രൂപയും, മാറിയ സാഹചര്യത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പാഠ്യ മാധ്യമ സംവിധാനത്തിലേക്ക് ചുവടുമാറുകയും ചെയ്തത് മനസ്സിലാക്കി 18 മൊബൈല്‍ ഫോണുകളും നല്‍കുന്നു.

പാം ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ 2021 ജൂലൈ 10 ന് ശനിയാഴ്ച  5.00 PM (UAE സമയം),(6.30 PM - (IST),  9.00 AM , USA (EDT))  ന്   നടക്കുന്ന  ജഅഘങ വിദ്യാനിധി 2021 എന്ന ബ്രഹത് ചടങ്ങ്  കേരള ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു .  പ്രസ്തുത ചടങ്ങില്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും. അകാലത്തില്‍ പൊലിഞ്ഞുപോയ, പാം കുടുംബാംഗമായിരുന്ന  റോബിന്‍ സന്തോഷിനെ ഈ ചടങ്ങില്‍ അനുസ്മരിക്കുന്നതായിരിക്കും .  പാം ജനറല്‍ സെക്രട്ടറി ജിഷ്ണു ഗോപാല്‍,  ട്രഷറര്‍ ശ്രീ. വേണുഗോപാല്‍ കോഴഞ്ചേരി, കര്‍മ്മ കോര്‍ഡിനേറ്റര്‍ തുളസീധരന്‍പിള്ള , പ്രോഗ്രാം കണ്‍വീനര്‍  മിഥുന്‍ ചാക്കോ  എന്നിവരുടെ  നേതൃത്വത്തില്‍  ZOOM / YOUTUBE  എന്നീ പ്ലാറ്റുഫോമുകളില്‍ നടക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സജ്ജനങ്ങളേയും  സാദരം ക്ഷണിച്ചു കൊള്ളുന്നു. (ZOOM Meeting ID :  954 733 9807.  Passcode : 100721)

കഴിഞ്ഞ 14 വര്‍ഷക്കാലമായി  ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിക്കൊണ്ടു  മുന്നേറുന്ന പാം ഇന്റര്‍നാഷണല്‍,  പന്തളം പോളിടെക്‌നിക് ആസ്ഥാനമാക്കി പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് , കര്‍മദീപം ഡയാലിസിസ് യൂണിറ്റ്,   നിലാരംബരായ  രോഗികളുടെ കുടുംബത്തിലേക്ക് ആവശ്യമായ വകകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാം  റൈസ് കിറ്റ്  പദ്ധതി എന്നിവ  മുടക്കം കൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നു . വര്‍ഷം തോറും 30 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്, കര്‍മ്മ സേവാ അവാര്‍ഡ്, പാം മെറിറ്റ് അവാര്‍ഡ് എന്നിവ വിദ്യാഭാസമേഖലയില്‍ "വിദ്യാനിധി' കൂടാതെ നടത്തി വരുന്ന മറ്റു ഇടപെടലുകളാണ്. ഇതുകൂടാതെ  ജീവകാരുണ്യ മേഖലയില്‍ സമൂഹ  നന്മ ലക്ഷ്യം വച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പാം ഇന്റര്‍നാഷണല്‍ വര്‍ഷംതോറും ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാന അവാര്‍ഡാണ്, 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന  " പാം കര്‍മ്മ രത്‌ന  അവാര്‍ഡ് ".  

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍  കാല്‍ഗറി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നവയുഗം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

View More