Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ 280 പള്‍സ് ഓക്‌സിമീറ്ററുകള്‍ കേരളത്തിന് നല്‍കി

Published on 30 June, 2021
 വേള്‍ഡ് മലയാളി കൗണ്‍സില്‍ 280 പള്‍സ് ഓക്‌സിമീറ്ററുകള്‍ കേരളത്തിന് നല്‍കി


ഡബ്ലിന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിലേക്ക് സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിദേശപ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അയര്‍ലന്‍ഡ് മലയാളികളുടെയും ഏതാനും യുകെ മലയാളികളുടെയും സഹകരണത്തോടെ 280 പള്‍സ് ഓക്‌സി മീറ്ററുകള്‍ സാമൂഹിക സുരക്ഷാ വകുപ്പിന് എയര്‍ കാര്‍ഗോ വഴി അയച്ച് നല്‍കി.

സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി ഡോ. മുഹമ്മദ് അഷീല്‍ അവ ഏറ്റുവാങ്ങി. നാലുലക്ഷത്തില്‍ പരം തുക ചിലവായ ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാ നല്ലവരായ മലയാളികളോടും ഇതിന് മുന്‍കൈ എടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിനും സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ മുഹമ്മദ് അഷീല്‍ നന്ദി അറിയിച്ചു.

ഈ ഉദ്യമത്തോട് സഹകരിച്ച എല്ലാ മലയാളികളോടും നന്ദി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് അറിയിക്കുന്നു.ഇതിനായി പ്രത്യേകം ക്രമീകരണം ചെയ്തു സഹായിച്ച ങീഹഹീ്യെ ജവമൃാമര്യ -ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നന്ദി.

റിപ്പോര്‍ട്ട് ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക