Image

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാനസര്‍വീസുകള്‍ നിലച്ചിട്ട് മൂന്നു മാസം പിന്നിട്ടു; പ്രവാസികള്‍ ആശങ്കയില്‍

Published on 27 June, 2021
 ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാനസര്‍വീസുകള്‍ നിലച്ചിട്ട് മൂന്നു മാസം പിന്നിട്ടു; പ്രവാസികള്‍ ആശങ്കയില്‍

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിട്ട് മൂന്നു മാസം പിന്നിട്ടു. ഇതുമൂലം നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും കുടുങ്ങിയ പ്രവാസികള്‍ ദുരിതത്തിലും ആശങ്കയിലും. ഏപ്രില്‍ 24 നു തുടങ്ങിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. വിലക്ക് എന്ന് നീങ്ങുമെന്ന് പറയുവാന്‍ സാധിക്കാത്തത് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത്. കോവിഡിന്റെ വ്യാപ്തി മൂലമാണെങ്കിലും ഏകദേശം ഒന്നര വര്‍ഷമായി ഇന്ത്യയില്‍ നിന്നും ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറെ ഒരു തരത്തില്‍ വിമാന യാത്ര വിലക്കുകള്‍ തുടര്‍ന്നു വരുന്നു.

എന്നാല്‍ ഏപ്രില്‍ 24 മുതല്‍ യുഎഇയിലേക്ക് സര്‍വീസ് പൂര്‍ണമായി നിലച്ചു. നാട്ടില്‍ എത്തിപ്പെട്ടു തിരിച്ചു വരുവാന്‍ സാധിക്കാത്ത ലക്ഷക്കണക്കിനു പ്രവാസികള്‍ പല തരത്തിലുള്ള വിഷമങ്ങളാണ് നേരിടുന്നത്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും ലോണും മറ്റു ക്രഡിറ്റ് കാര്‍ഡും എടുത്തു അത് യഥാ സമയങ്ങളില്‍ തിരച്ചടക്കുവാന്‍ സാധിക്കാതെ വരുന്ന ബുദ്ധിമുട്ടുകള്‍, ജോലി ചെയ്യുന്ന സ്ഥലത്തെ താമസ വാടക, കറന്റ് ചാര്‍ജ്, ടെലിഫോണ്‍/ഇന്റര്‍നെറ്റ് ചാര്‍ജ് എന്നിവ അടക്കാന്‍ സാധിക്കാത്തതിലുള്ള പ്രശ്‌നങ്ങള്‍, പഠനാവശ്യത്തിനു പോയ മക്കള്‍ക്ക് തിരിച്ചു വരുവാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുകള്‍, നാട്ടില്‍ അവധിക്കു പോയാല്‍ അനുവദിച്ച ലീവ് കഴിഞ്ഞു തിരിച്ചു വരുവാന്‍ സാധിക്കുകയില്ല എന്നതുകൊണ്ട് കന്പനികളും സ്ഥാപനങ്ങളും ലീവ് അനുവദിക്കാത്തതുകൊണ്ടു നാട്ടില്‍ പോകുവാന്‍ സാധിക്കാത്തവരുടെ ബുദ്ധിമുട്ടുകള്‍ അങ്ങനെ ഒത്തിരി പ്രശ്‌നങ്ങള്‍ ലക്ഷ കണക്കിനു പ്രവാസികളെ അലട്ടിക്കൊണ്ടിരിക്കുന്നത്.


മൂന്നുമാസം കഴിഞ്ഞിട്ടും പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാനോ, അവരുടെ പ്രശ്‌നത്തില്‍ ഇടപെടുവാനോ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാനോ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരുന്നില്ല എന്നത് അതിശയോക്തി തന്നെ. മഹാമാരിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ലക്ഷ കണക്കിന് കുടുംബങ്ങളുടെ അത്താണിയാണ് ഈ പ്രവാസികള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക