Image

ജോണി എബ്രഹാമിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി

Published on 27 June, 2021
 ജോണി എബ്രഹാമിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി


കുവൈറ്റ്: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കോട്ടയം മരങ്ങാട്ട്പള്ളി സ്വദേശിയും ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിനാലിലെ മുന്‍ എക്‌സിക്യൂട്ടീവംഗവും കെ. ഇ ഓ ഇന്റര്‍ നാഷണല്‍ കൗണ്‍സള്‍ട്ടന്‍സി സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാനുമായ ജോണി എബ്രഹാമിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് രതീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രശോബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് സി.ഓ.കോശി, ഉപദേശക സമതിയംഗം സലിം രാജ്, റോയ് എബ്രഹാം, യൂണിറ്റ് ഭാരവാഹികളായ ഷിനു തോമസ്, ഷിബു മാത്യൂ എന്നിവര്‍ സംസാരിച്ചു. രതീഷ് കുമാര്‍ ഉപഹാരം കൈമാറി. ജോണി എബ്രഹം മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക