Image

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

സലിം അയിഷ (ഫോമാ പി.ആർ.ഓ) Published on 26 June, 2021
ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി
ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലക്ക് കേരളാ  അസോസിയഷൻ ഓഫ് വാഷിംഗ്ടൺ ഫോമാ വഴി  നൽകിയ വെന്റിലേറ്ററും പൾസ്‌ ഓക്സിമീറ്ററുകളും ബഹുമാന്യ മന്ത്രി ശ്രീ ആന്റണി രാജുവിന് കൈമാറി.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ  ശ്രീ പത്മകുമാർ സന്നിഹിതനായിരുന്നു.കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ ആണ് വെന്റിലേറ്ററുകൾ സ്പോൺസർ ചെയ്തിരുന്നത്, കൊല്ലം  ജില്ലയിലേക്കുള്ള വെന്റിലേറ്ററുകളും കേരളാ അസോസിയേഷൻ ഓഫ് വാഷിഗ്ടൺ ആണ്  സ്പോൺസർ ചെയ്യുന്നത്. നേരത്തെ ശ്രീ മുകേഷ് എം.എൽ.എ കൊല്ലം ജില്ലയിലേക്കുള്ള വെന്റിലേറ്ററുകൾ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം ഘട്ടമായി കൂടുതൽ ജീവൻ രക്ഷാ സാമഗ്രികൾ ആഡ്രയുമായി കൈകോർത്ത്  കേരളത്തിലേക്ക് അയച്ചിട്ടുണ്ട്  മൂന്നാം ഘട്ടമായി  കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതോടൊപ്പം  തന്നെ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി മൊബൈൽ ഫോണുകളും, ടാബ്‌ലറ്റുകളും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

ഫോമയുടെ ജീവൻ കാരുണ്യ പ്രവർത്തികളിൽ ഫോമയോടൊപ്പം സഹകരിക്കുന്ന എല്ലാവർക്കും  ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ   നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക