Image

മെര്‍ക്കല്‍ പാര്‍ലമെന്റില്‍ അവസാന പ്രസ്താവന നടത്തി

Published on 25 June, 2021
 മെര്‍ക്കല്‍ പാര്‍ലമെന്റില്‍ അവസാന പ്രസ്താവന നടത്തി

ബെര്‍ലിന്‍: വിശാല മുന്നണി സര്‍ക്കാരിന്റെ അവസാന സര്‍ക്കാര്‍ പ്രസ്താവന വ്യാഴാഴ്ച രാവിലെ ആംഗല മെര്‍ക്കല്‍ പാര്‍ലമെന്റില്‍ നടത്തി. ചാന്‍സലറായി കഴിഞ്ഞ 16 വര്‍ഷത്തിനുശേഷം, മെര്‍ക്കല്‍ തന്റെ അവസാന സര്‍ക്കാര്‍ പ്രസ്താവനയാണ് ബണ്ടെസ്‌ററാഗില്‍ അവതരിപ്പിച്ചത്.

പാന്‍ഡെമിക്കിന്റെ വെല്ലുവിളികളെയും മറ്റ് പ്രധാന ജോലികളെയും വിജയകരമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങളുമായി ഒരു സമൂഹമെന്ന നിലയില്‍ കഴിഞ്ഞുവെന്ന് മെര്‍ക്കല്‍ പറഞ്ഞു. വളരെയധികം പ്രശംസ, വിമര്‍ശനങ്ങള്‍ എന്നിവ പാര്‍ലമെന്റില്‍ നിറഞ്ഞു നിന്നു.

വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ മൂര്‍ച്ചയുള്ള ആക്രമണങ്ങളോട് മെര്‍ക്കല്‍ വിവിധ പ്രതികരണങ്ങളിലൂടെ പരീക്ഷിച്ചുവെങ്കിലും അവയൊന്നും ഇത്തവണ ഉണ്ടായില്ല.


കക്ഷി നേതാക്കള്‍ എല്ലാരും തന്നെ പ്രസംഗിച്ചു. അര്‍മിന്‍ ലാസെറ്റ്, അന്നലീന ബെയര്‍ബോക്ക്, ഒലാഫ് ഷോള്‍സ് എന്നിവര്‍ മെര്‍ക്കലിന്റെ ചാന്‍സലര്‍ഷിപ്പിന് അദ്ഭുതകരവും സമാനവും സൗഹാര്‍ദ്ദ പരവുമായ വാക്കുകള്‍ നല്‍കി ആദരിച്ചു.

നാലാമൂഴം പൂര്‍ത്തിയാക്കി സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുമെന്ന് മെര്‍ക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 26 നാണ് പുതിയ പാര്‍ലമെന്റ് അംഗങ്ങളെയും ചാന്‍സലറെയും തെരഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക