Image

വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് എംഡിഎഫ് ചെയർമാൻ യു.എ നസീർ ആവശ്യപ്പെട്ടു 

Published on 23 June, 2021
വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് എംഡിഎഫ് ചെയർമാൻ യു.എ നസീർ ആവശ്യപ്പെട്ടു 
 ന്യൂയോർക്ക്:കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും അതിവേഗ കോവിഡ് പരിശോധന സംവിധാനമൊരുക്കി ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇ-ലേക്ക്  വിമാന സർവീസുകൾ  പുനരാരംഭിക്കാൻ മലബാർ ഡവലപ്മെന്റ്  ഫോറം  പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നാലു മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോധന സൗകര്യങ്ങൾ  ഉള്ള ലാബുകൾ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്‌കർഷിച്ച സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽ ഉടനടി സ്ഥാപിച്ചെങ്കിൽ മാത്രമേ എയർലൈൻസ് കമ്പനികൾ ബുക്കിംഗ് ആരംഭിക്കൂ.
നൂറു കണക്കിന് പ്രവാസികളാണ് അടിയന്തരാവശ്യങ്ങൾക്ക്  നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. കൃത്യസമയത്ത്  ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.  അധികൃതർ ഉണർന്നു പ്രവർത്തിക്കണം. എം. ഡി എഫ് ചെയർമാൻ യു.എ നസീർ  പ്രസിഡന്റ്  എസ്‌എ അബൂബക്കർ,   ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, ട്രഷറർ സന്തോഷ് കുറ്റിയാടി  എന്നിവർ ആവശ്യപ്പെട്ടു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക