Image

ന്യു യോർക്ക് സിറ്റി മേയർ: ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

Published on 23 June, 2021
ന്യു യോർക്ക് സിറ്റി മേയർ:  ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം
ന്യു യോർക്ക്: സിറ്റി മേയർ ഇലക്ഷനിൽ പ്രതീക്ഷിച്ച പോലെ ബ്രുക് ലിൻ  ബോറോ പ്രസിഡന്റ് എറിക് ആഡംസ് മുന്നിൽ. എട്ടു ലക്ഷത്തോളം  വോട്ട് എണ്ണിയപ്പോൾ ആഡംസിനു 253,234 (31.7%)  വോട്ട് കിട്ടി.

പ്രോഗ്രസീവ് സ്ഥാനാർഥി മായ വൈലി രണ്ടാമതെത്തി. 177,722 (22.3%) കോൺഗ്രസ് വുമൺ എ.ഓ.സി.യുടെ എൻഡോഴ്സ്മെന്റ് കൊണ്ടാണ് വൈലി രണ്ടാം  സ്ഥാനത് എത്തുന്നത്. 

ന്യു യോർക്ക് ടൈംസ്, ഡെയിലി ന്യുസ് എന്നീ പ്രമുഖ പത്രങ്ങൾ എൻഡോഴ്സ് ചെയ്ത  മുൻ സാനിറ്റേഷൻ കമ്മീഷണർ കത്രിന ഗാർസിയ മൂന്നാം സ്ഥാനത്തായി. 155,812 (19.5 %) 

നാലാം സ്ഥാനത്തു വന്ന ആൻഡ്രു യംഗ്‌ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. നേരത്തെ തന്നെ യാംഗ് കാതറിൻ ഗാർസിയ്ക്കു പിന്തുണ അറിയിച്ചിരുന്നു. യാംഗിന് 93,291 വോട്ട്  (11.7 %)

റാങ്ക്ഡ് ചോയിസ് ആയതിനാൽ അന്തിമ  ഫലം അടുത്ത മാസം പ്രതീക്ഷിച്ചാൽ മതി.  ഇപ്പോൾ മുന്നിൽ നിൽക്കുന്നവർ സെക്കൻഡ്, തേർഡ് ചോയിസ് വോട്ടുകൾ എണ്ണുമ്പോൾ പിന്നോക്കം പോകുന്നതിനും സാധ്യതയുണ്ട്. അടുത്ത മാസം മാത്രമേ തപാൽ വോട്ടുകൾ എണ്ണുകയുള്ളു 

എറിക് ആഡംസ്  253,234 31.7% 
മായ വൈലി 177,722 22.3
കാത്രിൻ ഗാർസിയ 155,812 19.5
ആൻഡ്രൂ യാങ് 93,291 11.7
സ്കോട്ട് സ്ട്രിംഗർ 40,244 5.0
ഡിയാൻ മൊറേൽസ് 22,221 2.8
റെയ്മണ്ട് മക്ഗുവെയർ 18,503 2.3
ഷോൺ ഡോനോവൻ 17,303 2.2
ആരോൺ ഫോൾഡെനവർ 6,755 0.8
കലാ ചാങ്ങ് 5,862 0.7
പേപ്പർബോയ് പ്രിൻസ് 3,432 0.4
ജോയ്‌സെലിൻ ടെയ്‌ലർ 2,199 0.3
ഐസക് റൈറ്റ് 1,913 0.2
ആകെ റിപ്പോർട്ടുചെയ്‌തു 798,491



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക