Image

ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

Published on 23 June, 2021
ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

ന്യു യോർക്ക്: ഇരുപത്തെട്ടാം വയസിയിൽ വിടപറഞ്ഞ ലെസ്ലിൻ വിത്സൺ ഏതാനും വര്ഷം മുൻപ് ഗണേഷ് നായര്‍ സംവിധാനം ചെയ്ത "അവര്‍ക്കൊപ്പം' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.  മറ്റൊരു കഥാപാത്രമായിരുന്ന സണ്ണി കല്ലൂപ്പാറയുടെ പുത്രനായിട്ടായിരുന്നു വേഷമിട്ടത്.

'സെറ്റിൽ ചെന്നപ്പോഴാണ് ലെസ്‌ലിന്‍ വില്‍സനെ ആദ്യമായി കാണുന്നത്. എന്റെ മകനായി വേഷമിട്ട ലെസ്‌ലിന്‍ ഏറെക്കാലമായി അറിയുന്ന വില്‍സന്റെ മകനാണെന്നും അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി. മിതഭാഷി.  ഹൃദ്യമായ പെരുമാറ്റവും. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും പിള്ളേരുണ്ടോ എന്ന്  ഓര്‍ത്തുപോയി,' സണ്ണി കല്ലൂപ്പാറ പറഞ്ഞു.

ഷൂട്ടിംഗ് മൂന്നു ദിവസമുണ്ടായിരുന്നു. അങ്ങനെ ലെസ്ലിനുമായി നല്ലൊരു ബന്ധം എല്ലാവർക്കുമുണ്ടായി 

'ഗണേഷ് നായരാണ് ലെസ്‌ലിന്‍ വിടവാങ്ങിയ കാര്യം എന്നെ അറിയിക്കുന്നത്. ഷൂട്ടിംഗില്‍ മൂന്നു ദിവസം പിതാവിന്റെ സ്ഥാനം നല്‍കിയ മകന്റെ വേര്‍പാട് ഏറെ വേദനാജനകമാണ്. ദുഖത്തിലായിരിക്കുന്ന കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും ദൈവിക സമാധാനം ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു," സണ്ണി കല്ലൂപ്പാറ പറഞ്ഞു .

യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും  പുത്രനാണ്  ലെസ്ലിൻ വിൽ‌സൺ.   NFTA  മെട്രോയിൽ  റെയിൽ കൺട്രോളർ ആയി   ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ  വിൽ‌സൺ

വൈറ്റ് പ്ലെയിൻസ്‌  സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്   ഇടവക അംഗമാണ്.

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച  രാവിലെ 8 .30-നു : സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്   സിറിയൻ ചർച്ച് . തുടർന്ന് സംസ്കാരം   White Plains Rural  Cemetery , 167 N  Broadway , White Plains.

--ഫോട്ടോ: ലെസ്ലിൻ ഇടത്തേയറ്റത്ത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക