ഇളയ ദളപതി വിജയ്‌യുടെ 47-ാം ജന്മദിനമാണ് ഇന്ന്. ആരാധകര്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വിജയ്‌ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ശരണ്യ മോഹന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. വിജയ്‌ക്കൊപ്പം അഭിനയിച്ച വേലായുധം എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പമാണ് താരം ആശംസ അറിയിച്ചത്. ഇപ്പോഴും ദളപതി തങ്കച്ചി എന്ന് തന്നെ ആളുകള്‍ വിളിക്കാറുണ്ട് എന്നും ശരണ്യ കുറിക്കുന്നു.
'വേലായുധം റിലീസ് ചെയ്‌ത് 10 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പലരും ഇപ്പോഴും എന്നെ ദളപതി തങ്കച്ചി എന്ന് വിളിക്കാറുണ്ട്. ഒരു നല്ല അഭിനേതാവും മികച്ച മികച്ച മനുഷ്യനുമാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്. ഈ സ്പെഷ്യല്‍ ദിനത്തില്‍ വിജയ് അണ്ണന് പിറന്നാള്‍ ആശംസകള്‍ നേരുന്നു', ശരണ്യ മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.