Image

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

Published on 20 June, 2021
മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

 നടി വിദ്യാ ബാലൻ മലയാളിയാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും വിദ്യാ ബാലനെ മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ്. ഇപ്പോൾ ഇതാ ഷേർണി എന്ന ചിത്രത്തിൽ മലയാളിയായി തന്നെ വിദ്യ അഭിനയിക്കുന്നു. ഫോറസ്റ്റ്ഉദ്യോഗസ്ഥയായ വിദ്യ വിൻസെന്റ് എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. 

കോർപ്പറേറ്റ് ഉദ്യോഗസ്ഥനായ പവൻ ശ്രീവാസ്തവയാണ് വിദ്യയുടെ ഭർത്താവ്.മിഡിൽ ക്ളാസ് കുടുംബത്തിൽ പെട്ട വിദ്യയുടെ  അമ്മ മലയാളിയാണ്. ഇരുവരും ഒന്നിച്ചുള്ള സീനുകളിൽ രണ്ടു പേരും പറയുന്നത് മലയാളമാണ്. സുമ മുകുന്ദൻ എന്ന നടിയാണ് വിദ്യയുടെ അമ്മയായി വേഷമിടുന്നത്.മനുഷ്യന്റെ ഇടപെടൽ മൂലം തകരുന്ന മൃഗങ്ങളുടെ ആവാസ വ്യവസ്ഥഎങ്ങനെ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു എന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്. 

ഒരു സാമൂഹ്യ പ്രശ്നത്തെ രാഷ്ട്രീയക്കാർ എങ്ങനെ വോട്ടാക്കി മാറ്റു്നു എന്നും ചിത്രം വളരെ റിയലിസ്റ്റിക്കായി പറഞ്ഞു പോകുന്നു. ആസ്ത ടിക്കു കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് അമിത് മസൂർക്കറാണ്. ന്യൂട്ടൺഎന്ന ചിത്രത്തിന്റെസംവിധായകൻ കൂടിയാണ് അമിത് മസൂർക്കർ. കഴിഞ്ഞ വർഷം  ആമസോൺ പ്രൈമിലൂടെ രിലീസ് ചെയ്ത ശകുന്തളാ ദേവിക്കു ശേഷം വിദ്യാ ബാലൻ നായികയായി എത്തുന്ന  ചിത്രമാണ് ഷേർണി.

 ഏതായാലും മലയാളിയായ വിദ്യാ ബാലനെ മലയാളിയായി തന്നെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്  മലയാള പ്രേക്ഷകരും ആരാധകരും.പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ അയ്യർ കുടുംബത്തിലാണ് വിദ്യാ ബാലന്റെ ജനനം. അച്ഛൻ പി.ആർ ബാലൻ. അമ്മ സരസ്വതി. സഹോദരി പ്രിയ ബാലൻ.  സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ചെമ്പൂരിലായിരു്നു വിദ്യയുടെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് സെന്റ് സെവ്യേഴ്സ് കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീട് മുംബൈ സർവകലാശാലയിൽ നിന്നും ബിരുദം നേടുകയും ചെയ്തു. അവിടെ നിന്നാണ് പിന്നീട് ടെലിവിഷൻ രംഗത്തേക്കും സിനിമാ രംഗത്തേക്കും വിദ്യ ചുവട് വയ്ക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക