Image

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

Published on 19 June, 2021
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഫെല്ലിനി ടി പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദ് സ്വാമിയുടെ ജന്മ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. 'രണ്ടകം' എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരികെയെത്തുന്നത്. ജാക്കി ഷ്റോഫ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സഞ്ജീവ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തില്‍ നായിക 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക