Image

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

Published on 19 June, 2021
പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍
സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരമാണ് ദേവ് മോഹന്‍. ഒരൊറ്റ ചിത്രം കൊണ്ടു തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ ദേവ് മോഹന് സാധിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ദേവിന്റെ വിവാഹം. മലപ്പുറം സ്വദേശിനിയായ റജീനയെ ആണ് ദേവ് വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ, പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവച്ചുകൊണ്ടുള്ള ദേവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്പത്തുവര്‍ഷമായി ദേവിന്റെ അടുത്തസുഹൃത്താണ് റജീന. 

വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് ദേവ് കുറിച്ചതിങ്ങനെ: "നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി..എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍ക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ എന്നെ അനുവദിക്കൂ. നിന്റെ സന്തോഷങ്ങളില്‍ പങ്കാളിയാവാന്‍, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാന്‍. പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളാല്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങള്‍ ആഗ്രഹിക്കുന്നു."




തൃശൂര്‍ സ്വദേശിയായ ദേവ് ബം​ഗളൂരു കേന്ദ്രീകരിച്ചുള്ള ബഹുരാഷ്ട്ര കമ്ബനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്ക് എത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക