Image

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

Published on 19 June, 2021
'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്
ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം   തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. സിംഗപ്പൂരിലെ മള്‍ടിപ്ലക്സുകളിലായി ജൂണ്‍ 26 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്ബനിയും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ടിപ്ലക്സ് ശൃംഖല ആയ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളില്‍ ആണ് ദൃശ്യം 2 പ്രദര്‍ശിപ്പിക്കുന്നത്.

ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മീന, അന്‍സിബ, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തില്‍ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക