Image

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

ജീമോന്‍ റാന്നി Published on 19 June, 2021
ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.
ഹൂസ്റ്റണ്‍ : കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍. മാതൃരാജ്യത്തിന്റെ ഈ ദുരന്തകാലത്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് വിതരണത്തിന് ഒരുങ്ങുന്നത്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് വലിയ പിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം പ്രസിഡന്റ് തങ്കം അരവിന്ദന്‍, ചെയര്‍മാന്‍ ഹരി നമ്പൂതിരി, ചാരിറ്റി ഫോറം ചെയര്‍മാന്‍ ശാലു പുന്നൂസ്, ജനറല്‍ സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, എസ് .കെ. ചെറിയാന്‍ (വി.പി അമേരിക്ക റീജിയന്‍ ഇന്‍ചാര്‍ജ്ജ്), തോമസ് മൊട്ടയ്ക്കല്‍ (ന്യൂ ജേഴ്‌സി അഡൈ്വസര്‍), ജേക്കബ്ബ് കുടശ്ശനാട് (വി.പി അഡ്മിന്‍), തോമസ് ചെല്ലാത്ത് (ട്രഷറര്‍) തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയന്റെ കിഴിലുള്ള ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, കണക്റ്റികട്ട്, ഹ്യൂസ്റ്റണ്‍, ഡാളസ്, അറ്റ്ലാന്റാ, റിയോ ഗാര്‍ഡന്‍ വാലി, വാഷിംഗ്ടണ്‍ ഡി സി, ഫ്ലോറിഡ പ്രൊവിന്‍സുകളുടെ പിന്തുണയോടുകൂടിയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

25 ഓക്സിജന്‍ യൂണിറ്റുകളുടെ വിതരണം കേരളത്തിലേ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ട്രാവന്‍കൂര്‍ പോവിന്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിതരണം കൊല്ലം ജില്ലാ ജയിലില്‍ 19ന് മന്ത്രി ചിഞ്ചു റാണി നിര്‍വ്വഹിക്കും. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥി ആയിരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ നടക്കല്‍ ശശി , ഗ്ലോബല്‍ അഡ്മിന്‍ വൈസ് പ്രസിഡന്റെ സി യു മത്തായി എന്നിവര്‍ നേതൃത്വം നല്‍കും.


വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ശ്രമങ്ങളിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തകരും ഭാരവാഹികളും.
കേരളത്തിലേ വിവിധ പ്രൊവിന്‍സുകളിലേക്കുള്ള വിതരണം ഹൈബി ഈഡന്‍ എംപി കൊച്ചിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.തിരുകൊച്ചി പ്രോവിന്‌സിന്റെ നേതൃത്വത്തില്‍ കൊച്ചി മേഖലയിലെ വിതരണം ടി.ജെ.വിനോദ് എം.എല്‍.എയ്ക്ക് കോണ്‍സെന്‍ട്രേറ്റര്‍ കൈമാറി ഹൈബി ഈഡന്‍ എം പി ഉത്ഘാടനം നിര്‍വ്വഹിച്ചു . കോവിഡ് 19 ന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് ഡബ്ല്യുഎംസി അമേരിക്ക മേഖല നല്‍കിയ പിന്തുണയെ ഇരു നേതാക്കളും അഭിനന്ദിച്ചു. യോഗത്തില്‍ തോമസ് മൊട്ടക്കല്‍ ഗ്ലോബല്‍ അഡൈ്വസറി അംഗം, പോള്‍ പാറപ്പള്ളി ഗ്ലോബല്‍ സെക്രട്ടറി ജനറല്‍, സി യു മത്തായി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിന്‍)., ശ്രീ. ശിവന്‍ മദത്തില്‍ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ഫോറം ചെയര്‍മാന്‍, ഹെന്റി ഓസ്റ്റിന്‍ തിരുക്കോച്ചി പ്രൊവിന്‍സ് പ്രസിഡന്റ്, ജോസഫ് മാത്യു ചെയര്‍മാന്‍ തിരുക്കോച്ചി, ശ്രീമതി. സലീന മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് മഹാമാരിയുടെ ദുഷ്‌കരമായ കാലഘട്ടത്തില്‍
കേരളത്തിനു കൈത്താങ്ങായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമേരിക്ക റീജിയന്‍ നേതാക്കളായ ശ്രീമതി തങ്കം അരവിന്ദ് പ്രസിഡന്റ്, ഹാരി നമ്പൂതിരി റീജിയന്‍ ചെയര്‍മാന്‍, ശ്രീ ബിജു ചാക്കോ ജനറല്‍ സെക്രട്ടറി, തോമസ് ചേലത്ത് ട്രഷറര്‍, ജെയിംസ് കൂടല്‍ ഗ്ലോബല്‍ ട്രഷറര്‍, ശ്രീ. എസ്.കെ ചെറിയാന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, ജേക്കബ് കുടശ്ശനാട് റീജിയന്‍ വൈസ് പ്രസിഡന്റെ അഡ്മിന്‍, ഷാലു പുന്നൂസ് റീജിയന്‍ ചാരിറ്റിഫോറം കണ്‍വീനര്‍, അമേരിക്ക റീജിയണിലെ പ്രൊവിന്‍സ് നേതാക്കള്‍ എന്നിവരെ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ജോണി കുറുവിളയും ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. ടി. പി വിജയനും അഭിനന്ദിച്ചു. അമേരിക്ക റീജിയന്റെ പ്രവര്‍ത്തനം ലോകമലയാളീ സംഘടനകള്‍ക്ക് മാതൃകയാണെന്നും അവര്‍ പറഞ്ഞു
ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക