Image

ഭിക്ഷ (കവിത: റബീഹ ഷബീർ)

Published on 19 June, 2021
ഭിക്ഷ (കവിത: റബീഹ ഷബീർ)
വീടില്ലാത്തവന്റെ
മേൽകൂരയാവുന്നിലകൾ.
അരയാൽ ചുവട്ടിലെനിക്കഭയം.

കത്തുന്ന വിശപ്പിന്റെ
പങ്കുകാരാവുന്നു
സൂര്യന്റെ പക്ഷികൾ.

രാത്രിയുടെ ഇരുട്ടിന്
വെളിച്ചത്തിന്റെ കുപ്പായം
തുന്നുന്നു
എന്നെപ്പോലെ ഒറ്റയായവൾ.
നിലാവെന്ന്
എന്റെ പാതിയായവൾ.

വേദനകളുടെ
ആകാശത്തു നിന്നും
ഭൂമിയെ തൊടുന്നതെന്റെ
ചോരയുടെ ചൂരുള്ള മഴ.

പൊട്ടിയ കണ്ണാടിപോലെ
ജീവിതം ചിതറിപ്പോയവന്റെ
പാട്ടിന്
ചിതയിൽ അസ്ഥികൾ
പൊട്ടുന്ന ശബ്ദം.

കാറ്റിന്റെ വിരലുകളിൽ മാത്രം
സാന്ത്വനമറിഞ്ഞവന്
ഒരു പുഞ്ചിരിയുടെ ഭിക്ഷ.!

ഭിക്ഷ (കവിത: റബീഹ ഷബീർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക