Image

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

എ.സി.ജോര്‍ജ് Published on 19 June, 2021
മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം
ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയുംസാഹിത്യത്തിന്റെയും ബോധവല്‍ക്കരണവുംഉയര്‍ച്ചയുംവികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളംസൊസൈറ്റിഓഫ് അമേരിക്കഈ മാസത്തെ സമ്മേളനം ജൂണ്‍ 13-ാം തീയതിവൈകുന്നേരംവെര്‍ച്വല്‍ആയി (സൂം) ഫ്‌ളാറ്റ്‌ഫോമില്‍ നടത്തി. മലയാളംസൊസൈറ്റിവൈസ് പ്രസിഡന്റ് പൊന്നുപിള്ള അധ്യക്ഷത വഹിച്ചു. നൈനാന്‍ മാത്തുള്ള മീറ്റിംഗില്‍ മോഡറേറ്ററായിരുന്നു. എ.സി ജോര്‍ജ്‌വെര്‍ച്വല്‍സാങ്കേതികവിഭാഗം നിയന്ത്രിച്ചു. ഭാഷാസാഹിത്യ ചര്‍ച്ചയിലെആദ്യത്തെ ഇനം ജോണ്‍ കൂന്തുറഎഴുതി അവതരിപ്പിച്ച രണ്ടു ബാല  ചെറുകഥകളായിരുന്നു. ആദ്യത്തെ കഥയില്‍ ഒരു അപ്പനും മക്കളുംകൂടികായ്കനികളുംവിറകുംശേഖരിക്കാനായികാട്ടിലേക്കു പുറപ്പെടുന്നു. യാത്രാമധ്യത്തില്‍ ഉഗ്രപ്രതാപിയായ ഒരു കടുവാഅലറിഅടുക്കുന്നതായിഅവര്‍കാണുന്നു. ഭയവിഹ്വലരായകുട്ടികള്‍ പേടിച്ചരണ്ട് പിറകോട്ട് ഓടാന്‍ തുടങ്ങുന്നു. എന്നാല്‍ പിതാവ്മക്കള്‍ക്ക്  ധൈര്യം പകര്‍ന്നുകൊടുത്തു. പേടിച്ചോടരുത്. കടുവയ്ക്ക്എതിരെവിറകു കമ്പുകളുമായി എതിരിടുക. അപ്രകാരംകുട്ടികള്‍ കടുവയെഎതിരിട്ടപ്പോള്‍ കടുവാതോല്‍വിയടഞ്ഞു പിന്‍തിരിഞ്ഞോടി. ഈ ബാലകഥയിലെസാരാംശം ഭീഷണികളെ ധൈര്യമായി നേരിടുകയെന്നതാണെന്ന് കഥാകാരന്‍ വിവക്ഷിക്കുകയാണ്.

രണ്ടാമത്തെ കഥയില്‍ ഒരു വീട്ടിലെ വളര്‍ത്തുമൃഗങ്ങളായ പൂച്ചയും പട്ടിയും അവരുടെ കഴിവുകളേയും, പ്രാധാന്യത്തേയും പറ്റി എണ്ണിഎണ്ണി പറഞ്ഞുഅന്യോന്യംതര്‍ക്കിക്കുകയായിരുന്നു. എന്നാല്‍വീട്ടില്‍ കള്ളന്‍ കയറിയപ്പോള്‍ പട്ടി കുരച്ചുകൊണ്ടു കള്ളനെ ഓടിച്ചു. അവിടെ പൂച്ചയ്ക്ക്ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ എലികള്‍ അടുക്കളയില്‍ കയറിയപ്പോള്‍അവയെ പിടിയ്ക്കാന്‍ പൂച്ച വേണ്ടിവന്നു. പട്ടിയ്ക്ക്അക്കാര്യത്തില്‍ഒന്നും ചെയ്യാന്‍ പറ്റിയില്ല. കഥയിലെ സാരാംശംഓരോമൃഗങ്ങള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കുതന്നെ വൈവിധ്യമേറിയ കഴിവുകളാണുള്ളത്. ജീവിതത്തില്‍ഒന്നിനേയുംവിലകുറച്ച്കാണരുത്. എല്ലാജീവജാലകങ്ങള്‍ക്കുംഅതിന്റേതായ ഗുണമേന്മകളും ദോഷങ്ങളുമുണ്ട് എന്ന പാഠമാണ്  നമ്മളെ പഠിപ്പിക്കുന്നത്.

അടുത്തതായിവായിച്ചതു ഒരുജീവിതാനുഭവവിവരണങ്ങളായിരുന്നു. ശാന്താപിള്ളതന്റെവിവാഹത്തിനു മുമ്പും അതിനുശേഷവും നേരിട്ട ജീവിതാനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്കുറച്ചു സംഭവങ്ങള്‍ അത്യന്തം ഹൃദയഹാരിയായി അവതരിപ്പിച്ചു. ചെന്നയിലെ സെന്‍സസ് ഓഫീസില്‍ ജോലിചെയ്തിരുന്ന അവിവാഹിതയായലേഖികയുടെവിവാഹത്തോടും, അതിന്റെ പെണ്ണുകാണല്‍,തുടങ്ങി പരമ്പരാഗത ചുറ്റുവട്ടുങ്ങളോടുമുള്ളകാഴ്ചപാടുകള്‍ സരസമായിവിവരിക്കുന്നു. വീട്ടിലെ നിര്‍ബന്ധത്തിനു വഴങ്ങിചെന്നൈയില്‍ നിന്നുകല്യാണാലോചനയ്ക്കായി നാട്ടിലേക്കു പുറപ്പെടുന്നു. ഏതോലക്ഷണംകെട്ട വിരൂപനും കുറുമുണ്ടനും വരനായി പ്രത്യക്ഷപെടാനായിരിക്കുമെന്ന നെഗറ്റീവുചിന്തയുമായി നാട്ടിലെത്തിയലേഖികവരനായചെക്കനെകണ്ടപ്പോള്‍ഞെട്ടിപോയി. കാരണം വരന്‍ തന്റെ സങ്കല്‍പ്പത്തെ തകിടംമറിച്ചുള്ള സുമുഖനും സുന്ദരനും ഒക്കെ ആയിരുന്നു. പിന്നീടങ്ങോട്ട് വിവാഹശേഷം മണവാളനും മണവാട്ടിയും ഒരുമിച്ചുള്ളഡല്‍ഹിയിലേക്കുള്ള ട്രെയിന്‍യാത്രയാണ് അനാവരണംചെയ്യപ്പെട്ടത്.

യോഗത്തില്‍സന്നിഹിതരായഎഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, അനില്‍ ആഗസ്റ്റിന്‍, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ്ചിരതടത്തില്‍, പൊന്നു പിള്ള,  ജോര്‍ജ്ജ് പുത്തന്‍കുരിശ്, പൊന്നു പിള്ള, ജോസഫ്തച്ചാറ, അല്ലി നായര്‍, തോമസ്‌വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ളതുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുസംസാരിച്ചു.
Youtube link below:
https://youtu.be/qMQXObSrpzw


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക