കുവൈറ്റ്: എസ്എംസിഎ കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് 2021-22 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഏരിയയില്‍ നിന്നുമുള്ള നാഷ് വര്‍ഗീസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എംസിഎ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അഡ്വ. ബെന്നി നാല്പതാംകളം സത്യ വാചകം ചൊല്ലിക്കൊടുത്തു. ബിബിന്‍ മാത്യു (സെക്രട്ടറി), ഷിന്േറാ ജോബ് (ട്രഷറര്‍), അനു ഡെലിന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബിബിന്‍ ജോര്‍ജ് (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് സ്മിമം മറ്റു കേന്ദ്ര ഭാരവാഹികള്‍. എല്ലാവരും പ്രസിഡന്റ് മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകള്‍ ഏറ്റെടുത്തു. മനീഷ് മാത്യു (അബ്ബാസിയ) സ്വീറ്റി ആന്റണി (സിറ്റി ഫര്‍വാനിയ), നിഖില്‍ വര്‍ഗ്ഗീസ് (ഫഹാഹീല്‍), റാഫി ആന്റണി (സാല്‍മിയ) എന്നിവരാണ് പുതിയ ഏരിയ കണ്‍വീനര്‍മാര്‍.
നേരത്തെ സ്മിമിന്റെ പ്രത്യേക ചുമതലയുള്ള എസ്എംസിഎ വൈസ് പ്രസിഡന്റ് ഷാജിമോന്‍ ഈരേത്തറ നല്കിയ ആമുഖ സന്ദേശത്തോടെയാണ് തെരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. സൂം ഓണ്‍ലൈന്‍ പ്ലാറ്റുഫോമിലൂടെ നടത്തിയ പ്രത്യേക തെരഞ്ഞെടുപ്പ് യോഗത്തില്‍ സ്മിമം നാല് ഏരിയകളില്‍ നിന്നുമുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു. എസ്എംസിഎയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഡ്വക്കേറ്റ് ബെന്നി നാല്പതാംകളം,ഇലക്ഷന് കമ്മിഷന് അംഗങ്ങളായ ബിജു തോമസ് കാലായില്‍ , അലക്സ് റാത്തപ്പിള്ളി, അനീഷ് തെങ്ങുംപള്ളി, ജോഷി സെബാസ്റ്റ്യന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. എസ്എംസിഎ പ്രസിഡന്റ് ശ്രീ ബിജോയ് പാലാക്കുന്നേല്‍, ജനറല്‍ സെക്രട്ടറി അഭിലാഷ് അരീക്കുഴിയില്‍, ട്രഷറര്‍ സാലു പീറ്റര്‍ ചിറയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍